ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

മലപ്പുറം : പാചക വാതക,ഇന്ധന വില വര്‍ധനവിനെതിരേ ആള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ (എ കെ സി എ ) മലപ്പുറം ജില്ലാ കമ്മറ്റി മലപ്പുറം ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

സംസ്ഥാന ട്രഷറര്‍ ടി.കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് ഷാജി മഞ്ചേരി അധ്യക്ഷത വഹിച്ചു.

ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ആള്‍ കേരള കാറ്ററിംഗ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന ട്രഷറര്‍ടി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനംചെയ്യുന്നു

സംസ്ഥാന സെക്രട്ടറി സുരേഷ് ഇ നായര്‍,സലീം പൊന്നാനി,നാസര്‍ പൊന്നാനി,വിനോദ് ഐസ് ബെര്‍ഗ്,ഹനീഫ മഞ്ചേരി,വി.ഷാഹുല്‍ ഹമീദ്,ഇഖ്ബാല്‍ ഫിയസ്റ്റ,സജാദ് റീമാസ് എന്നിവര്‍ പ്രസംഗിച്ചു