വ്യാപാരി വ്യവസായി യൂത്ത് വിംഗ് നാളെ വീട്ടു പടിക്കല്‍ പ്രതിഷേധിക്കും

മലപ്പുറം : വ്യാപാരി വ്യവസായി യൂത്ത് വിംഗ് മലപ്പുറം ജില്ലാ കമ്മറ്റി കോവിഡിന്റെ പേരില്‍ വ്യാപാരികളെ ദോഹിക്കുന്നതിനെതിരെ ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളിലും വീട്ടുപടിക്കല്‍ കുടുംബാഗങ്ങളെ പങ്കെടുപ്പിച്ച് പ്രതിഷേധിക്കും.. അടഞ്ഞ് കിടക്കുന്ന കടകളുടെ വാടകയും കറന്റ് ബില്ലും ഒഴിവാക്കുക,ബാങ്ക് ലോണുകള്‍ പലിശ ഇളവോടെ മൊറോട്ടോറിയം അനുവദിക്കുക, ലോക് ഡൗണ്‍ സമയത്ത് കുത്തക കമ്പനികള്‍ക്ക് ഓണ്‍ലൈന്‍ വ്യാപാരത്തിന് നല്‍കിയ അനുമതി പിന്‍വലിക്കുക, ലോക് ഡൗണിന്റെ പേരില്‍ വ്യാപാരികള്‍ക്ക് നേരേയുള്ള പോലീസ് നരനായാട്ട് അവസാനിപ്പിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം എന്ന് യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് അക്രം ചുണ്ടയില്‍ അറിയി ച്ചു.