സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒമ്പതുവരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടും. ജൂണ്‍ ഒമ്പതുവരെയാണ് നീട്ടാന്‍ തീരുമാനമായിരിക്കുന്നത്‌. മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണ്‍ നാളെ അവസാനിക്കാനിരിക്കുകയായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് പത്തു ദിവസത്തേക്കു കൂടി നീട്ടിയത്. കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനാണ് സാധ്യത. ഇളവുകള്‍ സംബന്ധിച്ച തീരുമാനം കോവിഡ് അവലോകന യോഗത്തിനു ശേഷം പ്രഖ്യാപിക്കും.