തീരദേശത്ത് ഭക്ഷ്യകിറ്റും കപ്പയും വിതരണം ചെയ്തു
തിരൂർ : വറുതിയിലായ തീരദേശവാസികൾക്ക് ആശ്വാസമായി സി.പി.എം വാക്കാട് ബ്രാഞ്ചും ഇൻക്വിലാബിൻെറ മക്കൾ വാർടസപ്പ് കൂട്ടായ്മയും സംയുക്തമായി വാക്കാട് കടലോര പ്രദേശങ്ങളിലെ എണ്ണൂറോളം കുടുംബങ്ങളിൽ ഭക്ഷണകിറ്റും കപ്പയും വിതരണം ചെയ്തു.
വിതരണോദ്ഘാടനം ജില്ലാപഞ്ചായത്തംഗം ഇ.അഫ്സൽ നിർവ്വഹിച്ചു.വെട്ടം പഞ്ചായത് പ്രസിഡൻെറ് നൗഷാദ് നെല്ലാഞ്ചേരി,സി.പി.എം ലോക്കൽ സെക്രട്ടറി എൻ.എസ്.ബാബു,സഹീർ പട്ടത്ത്,ഇബ്രാഹിംകുട്ടി,ആബിദ് പട്ടത്ത് തുടങ്ങിയവർ സംബന്ധിച്ചു.