ഇന്നും നാളെയും പൂർണ നിയന്ത്രണം
കൊവിഡ് പ്രതിദിന വ്യാപനത്തോത് 10 ശതമാനത്തിൽ നിന്ന് താഴാത്തതിനാൽ കർശന നിയന്ത്രണത്തിനാണ് പൊലീസിന് നിർദ്ദേശം.
തിരുവനന്തപുരം: അഞ്ചു നാളത്തെ ഇളവിന് ശേഷം ഇന്നും നാളെയും സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണാണ്. കൊവിഡ് പ്രതിദിന വ്യാപനത്തോത് 10 ശതമാനത്തിൽ നിന്ന് താഴാത്തതിനാൽ കർശന നിയന്ത്രണത്തിനാണ് പൊലീസിന് നിർദ്ദേശം.
അനുമതി
- അവശ്യസേവന വിഭാഗത്തിൽപെട്ട കേന്ദ്ര – സംസ്ഥാന സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, മാദ്ധ്യമങ്ങൾ,പത്രവിതരണം,ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കൾ
- ഹോട്ടലുകളും റസ്റ്റോറന്റുകളും രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ. ഹോം ഡെലിവറി മാത്രം. ബേക്കറിയും രാത്രി ഏഴുവരെ
- പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം വിൽക്കുന്ന കടകളും കള്ളുഷാപ്പും(പാഴ്സൽ മാത്രം) രാത്രി ഏഴുവരെ
- വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റേഷൻ എന്നിവിടങ്ങളിലേക്കും തിരിച്ചും വാഹനം ഉപയോഗിക്കാം
- രോഗികളുടെ കൂട്ടിരുപ്പുകാർ, വാക്സിൻ സ്വീകരിക്കുന്നവർ എന്നിവർക്ക് രേഖ കാണിച്ച് യാത്ര ചെയ്യാം
പ്രവർത്തിക്കില്ല
- കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സർവീസുകൾ, ടാക്സി, ഓട്ടോ
- ബാങ്കുകൾ, സർക്കാർ ഓഫീസുകൾ.