നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 10175 കേസുകള്‍; മാസ്ക് ധരിക്കാത്തത് 13,891 പേര്‍ 

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 10175 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1907 പേരാണ്. 3684 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 13,891 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 116 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

 

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 450, 44, 195

തിരുവനന്തപുരം റൂറല്‍ – 5113, 314, 476

കൊല്ലം സിറ്റി – 1458, 160, 22

കൊല്ലം റൂറല്‍ – 1504, 109, 272

പത്തനംതിട്ട – 115, 102, 131

ആലപ്പുഴ- 41, 19, 163

കോട്ടയം – 221, 208, 443

ഇടുക്കി – 99, 15, 43

എറണാകുളം സിറ്റി – 134, 49, 31

എറണാകുളം റൂറല്‍ – 169, 35, 254

തൃശൂര്‍ സിറ്റി – 70, 70, 124

തൃശൂര്‍ റൂറല്‍ – 77, 80, 335

പാലക്കാട് – 132, 144, 24

മലപ്പുറം – 114, 108, 22

കോഴിക്കോട് സിറ്റി – 49, 49, 34

കോഴിക്കോട് റൂറല്‍ – 143, 159, 13

വയനാട് – 67, 0, 134

കണ്ണൂര്‍ സിറ്റി – 86, 86, 324

കണ്ണൂര്‍ റൂറല്‍ – 57, 57, 338

കാസര്‍ഗോഡ് – 76, 99, 306