9 വയസുകാരൻ ക്വാറിയിൽ മുങ്ങി മരിച്ചു
കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ വിദ്യാർത്ഥി ക്വാറിയിൽ മുങ്ങി മരിച്ചു. കൊണ്ടോട്ടി ബ്ലോക്ക് ഓഫിസിനു സമീപത്തെ കരിങ്കൽ ക്വാറിയിലാണ് അപകടം. കൊണ്ടോട്ടി ചേപ്പിലിക്കുന്ന് സുബ്രഹ്മണ്യന്റെ മകൻ അഭിനന്ദ് (9) ആണു മരിച്ചത്. ഇന്ന് രാവിലെ പത്തു മണിയോടെ വീട്ടുകാർക്കൊപ്പം കുളിക്കാനായി ക്വാറിയിൽ എത്തിയതായിരുന്നു.
കാണാതായ ഉടൻ കൂടെയുള്ളവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ തിരച്ചിൽ നടത്തി. വൈകാതെ മുങ്ങിയെടുത്ത് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി. മേൽനടപടികൾസ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.