നരിപറമ്പ്- പോത്തന്നൂര്‍ റോഡില്‍ ഗതാഗതം നിരോധിച്ചു


പൊന്നാനി പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ കീഴിലുള്ള നരിപറമ്പ്- പോത്തന്നൂര്‍ റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ റോഡിലൂടെയുള്ള വാഹനഗതാഗതം ഒക്‌ടോബര്‍ 27 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നതു വരെ നിരോധിച്ചു.

കുറ്റിപ്പുറം ഭാഗത്തേക്ക് പോകേണ്ടവര്‍ അതളൂര്‍- മഠത്തില്‍പടി-അയങ്കലംവഴി പോകണം. എടപ്പാള്‍ പോത്തന്നൂര്‍ പോകേണ്ടവര്‍ ഈശ്വരമംഗലം തെക്കേപറ്റപടിയില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഹൈവേ കയറി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.