ഇ-ശ്രം രജിസ്ട്രേഷനും സൗജന്യ കാർഡ് വിതരണവും നടത്തി

താനൂർ : സാമൂഹിക സുരക്ഷാ പദ്ധതികളില്‍ ആനുകൂല്യങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതിന് വേണ്ടി അസംഘടിത തൊഴിലാളികള്‍ക്ക് ദേശീയ ഡാറ്റ ബേസ് തയ്യാറാക്കുന്ന ഇ-ശ്രം പദ്ധതിയുടെ രജിസ്ട്രേഷനും സൗജന്യ കാർഡ് വിതരണവും നടത്തി എസ് ഡി പി ഐ ഓലപ്പീടിക ബ്രാഞ്ച് കമ്മിറ്റിക്ക് കീഴിലാണ് വിവിധ മേഖലകളിൽ ജോലിചെയ്യുന്ന നൂറോളം അസംഘടിത തൊഴിലാളികൾക്ക് രജിസ്ട്രേഷൻ നടത്തി സൗജന്യമായി കാർഡുകൾ വിതരണം ചെയ്തത്.


ഈ കാര്‍ഡിലൂടെ കേന്ദ്ര സര്‍ക്കാറിന്റെ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് മുന്‍ഗണന ലഭിക്കും.ചടങ്ങ് എസ് ഡി പി ഐ താനൂർ മുനിസിപ്പൽ പ്രസിഡന്റ് എൻ പി അഷ്‌റഫ്‌ ഉത്ഘാടനംചെയ്തു , ബ്രാഞ്ച് പ്രസിഡന്റ് കെ എം ഷാഫി അദ്ദ്യക്ഷത വഹിച്ചു, വി കെ ഹാരിസ് സ്വാഗതവും കെ എം ഫാസിൽ നന്ദിയും പറഞ്ഞു.
ടി ജഷ്മീർബാബു, പി വി റഫീഖ്, എം ഷരീഫ്
എന്നിവർ നേതൃത്വം നൽകി.