തിരൂർ പോക്സോ കോടതി ആൺകുട്ടിയെ ലൈംഗികമായി പീഢിപ്പിച്ചതിന് 26 വർഷം കഠിന തടവും പിഴയും വിധിച്ചു


കൽപകഞ്ചേരി: 16 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഢിപ്പിച്ചതിന് കല്പകഞ്ചേരി പോലീസ് പിടികൂടിയ പ്രതിയായ മുഹമ്മദ് ബഷീർ മാനു, (40) പടിക്കപ്പറമ്പിൽ ഹൗസ്, ഇരിങ്ങാവൂർ, ആശാരിപ്പടി എന്നയാൾക്ക് വിവിധ വകുപ്പുകളിലായി 26 വർഷം കഠിന തടവും 65000/- രൂപ പിഴയും ശിക്ഷ വിധിച്ചു. തിരൂർ. ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ കോടതി ജഡ്ജ് ശ്രീ. സി ആർ ദിനേഷ് ആണ് ശിക്ഷ വിധിച്ചത്. പ്രതി സമാനമായ മറ്റൊരു കേസ്സിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞു വരികയാണ്.

2018 വർഷത്തിൽ ആശാരിപ്പാറ കായലിനടുത്തുള്ള പണി തീരാത്ത വീട്ടിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. കല്പകഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന ശ്രീ. പ്രിയൻ, എസ്. ഐ ആയിരുന്നു അന്വേഷണോദ്യോഗസ്ഥൻ, പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ ശ്രീമതി മാജിദ അബ്ദുൽ മജീദ്, ശ്രീമതി ആയിഷ പി ജമാൽ എന്നിവർ ഹാജരായി. തിരൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീമതി. സീമ. എൻ.പി പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്കയച്ചു.