മലയാളി നഴ്സ് ബഹ്റൈനില്‍ നിര്യാതയായി
മനാമ: സല്‍മാനിയ ആശുപത്രിയിലെ നേഴ്സ് അങ്കമാലി ഇടക്കുന്ന് പുളിയന്തുരുത്തി വീട്ടില്‍ ഡീന സാമുവല്‍ (45)നിര്യാതയായി.
അര്‍ബുദബാധിതയായി സല്‍മാനിയ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
കേരളീയ സമാജം സെക്രട്ടറി വര്‍ഗീസ് കാരയ്ക്കലിന്റെ സഹോദരീ പുത്രിയാണ്. ഭര്‍ത്താവ്: ടോണി (ബഹ്റൈൻ). മക്കള്‍: ബോസ്കോ ടോണി, ക്രിസ്റ്റോ ടോണി (ഇരുവരും ഇന്ത്യൻ സ്കൂള്‍ വിദ്യാര്‍ഥികള്‍).
പീച്ചി വെപ്പിനത്ത് വീട്ടില്‍ സാമുവേലിന്റെയും മേരിയുടേയും മകളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.