ഗതാഗത നിയന്ത്രണം

പാലക്കാട്-പൊന്നാനി റോഡില്‍ ശുകപുരത്ത് തകര്‍ന്ന ഭാഗത്ത് ഇന്റര്‍ലോക്ക് പ്രവൃത്തി നടക്കുന്നതിനാല്‍ ആഗസ്റ്റ് അഞ്ച് മുതല്‍ ഒമ്പത് വരെ ഗതാഗതം നിരോധിച്ചു. എടപ്പാള്‍ ഭാഗത്തുനിന്ന് പട്ടാമ്പിയിലേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ നടുവട്ടം-നെല്ലിശ്ശേരി റോഡ്-കുറ്റിപ്പാല വഴി പോകണമെന്ന് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.