മലപ്പുറത്ത് ഒപ്പത്തിനൊപ്പം നിന്ന എട്ട് ഗ്രാമ പഞ്ചായത്തുകളിൽ ഇന്ന് ഭാഗ്യ പരീക്ഷണം

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫും, യുഡിഎഫും ഒപ്പത്തിനൊപ്പം നിന്ന എട്ട് ഗ്രാമ പഞ്ചായത്തുകളിൽ ഇന്ന് ഭാഗ്യ പരീക്ഷണം. നറുക്കെടുപ്പിലൂടെയാണ് പഞ്ചായത്ത് പ്രസിഡൻറിനെ തീരുമാനിക്കുക.

മേലാറ്റൂർ തിരുവാലി ചുങ്കത്തറ വാഴയൂർ വണ്ടൂർ കുറുവ നന്നംമുക്ക് ഏലംകുളം എന്നീ എട്ട് പഞ്ചായത്തുകളിലാണ് മലപ്പുറം ജില്ലയിൽ നറുക്കെടുപ്പിലൂടെ ഭരണ സമിതിയെ കണ്ടെത്തുന്നത്.