Shobika

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി നന്മ

മലപ്പുറം: ഉപജീവനത്തിനായി മണ്ണിനോടു മല്ലടിക്കുന്ന കര്‍ഷകര്‍ ഇന്ന് നിലനില്‍പ്പിനായി രാജ്യതലസ്ഥാനത്ത് കൊടുംതണുപ്പിനെ പോലും വകവെക്കാതെ സമരം ചെയ്യുകയാണ്. ഈ സമരത്തോട് ഐക്യപ്പെടുക എന്നുള്ളത് ഭക്ഷണം കഴിക്കുന്ന ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ജീവിക്കാനായി പൊരുതുന്ന മണ്ണിന്റെ മക്കള്‍ക്ക് ഐക്യദാര്‍ഢ്യവുമായി മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ മലപ്പുറം ജില്ലാ കമ്മിറ്റി ഐക്യദാര്‍ഢ്യ റാലിയും കലാകാര സംഗമവും നടത്തി.

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി നന്മ നടത്തിയ റാലി ജില്ലാ പ്രസിഡന്റ് ലുഖ്മാന്‍ അരീക്കോട് ഉദ്ഘാടനം ചെയ്യുന്നു
1 st paragraph

മലപ്പുറം കലക്ടറേറ്റ് പരിസരത്തു നിന്നും ആരംഭിച്ച റാലി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം സമാപിച്ചു. തുടര്‍ന്നു നടന്ന ഐക്യദാര്‍ഢ്യ കലാകാര സംഗമം നന്മ മലപ്പുറം ജില്ലാ പ്രസിഡന്റ് ലുഖ്മാന്‍ അരീക്കോട് ഉദ്ഘാടനം ചെയ്തു. സര്‍ഗ വനിത ജില്ലാ പ്രസിഡന്റ് ഗീതാ കുമാര്‍ ചുങ്കത്തറ അധ്യക്ഷത വഹിച്ചു. നന്മ സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ഉമേഷ് നിലമ്പൂര്‍, പ്രമോദ് തവനൂര്‍, ജില്ലാ വൈസ് പ്രസിഡന്റ് ഹനീഫ് രാജാജി, സര്‍ഗ വനിത സംസ്ഥാന കമ്മിറ്റി അംഗം ശോഭ നിലമ്പൂര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.പി. ഗോപാലകൃഷ്ണന്‍ കാലടി, മജീദ് പൊന്നാനി, രവീന്ദ്രന്‍, ചിത്ര ശശി , ഓസ്മാന്‍ മലപ്പുറം എന്നിവര്‍ പ്രസംഗിച്ചു. നന്മ ജില്ലാ ജോ സെക്രട്ടറി വിജയലക്ഷ്മി നിലമ്പൂര്‍ സ്വാഗതവും മീഡിയ കോഡിനേറ്റര്‍ മലയില്‍ ഹംസ നന്ദിയും പറഞ്ഞു