Fincat

ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച ഥാർ മലപ്പുറം സ്വദേശിയ്‌ക്ക്

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി മഹീന്ദ്ര ഗ്രൂപ്പ് നൽകിയ ഥാർ അങ്ങാടിപ്പുറം സ്വദേശിയ്‌ക്ക്. വിദേശ വ്യവസായിയായ വിഘ്‌നേഷ് വിജയകുമാറാണ് ഗുരുവായൂരപ്പന്റെ ഥാർ സ്വന്തമാക്കിയത്. 43 ലക്ഷം രൂപയ്‌ക്കാണ് ലേലം ഉറപ്പിച്ചത്. ഇതിന് പുറമേ

ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ; അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ശക്തമാകുന്നു പ്രസ്താവനയ്ക്കെതിരെ…

ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ ബിജെപി നേതാക്കൾ സംസാരിച്ച വിഷയത്തിൽ പ്രതിഷേധവുമായി കൂടുതൽ രാജ്യങ്ങൾ. ഏറ്റവുമൊടുവിലായി ഇറാൻ ആണ് ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി വിവാദ പരാമർശത്തിൽ നിലപാടറിയിച്ചത്.

ബന്ധുവീട്ടിലെത്തിയ ഒന്നര വയസ്സുകാരൻ മണ്ണെണ്ണ കുടിച്ചു മരിച്ചു

കൊല്ലം: ചവറയിൽ ബന്ധുവീട്ടിലെത്തിയ ഒന്നര വയസ്സുകാരൻ മണ്ണെണ്ണ കുടിച്ചു മരിച്ചു. ചവറ കോട്ടയ്ക്കകം ചെഞ്ചേരിൽ കൊച്ചുവീട്ടിൽ ഉണ്ണിക്കൃഷ്ണ പിള്ളയുടെയും രേഷ്മയുടെയും മകൻ ആരുഷ് ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5നു പയ്യലക്കാവിലെ

മീശ പിരിച്ചാൽ പൊക്കിയിരിക്കും…അന്തർജില്ലാ വാഹന മോഷ്ടാവ് പിടിയിൽ

കോഴിക്കോട്: അന്തർജില്ലാ വാഹനമോഷണ സംഘത്തിന് വാഹനങ്ങൾ സ്കെച്ച് ചെയ്തു നൽകുകയും വാഹനങ്ങൾ മോഷ്ടിക്കുകയും ചെയ്യുന്ന യുവാവ് പിടിയില്‍. ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡിൻ്റെയും കസബ പോലീസിന്റെയും

തീർത്ഥാടകരുമായി പോയ ബസ് മലയിടുക്കിലേക്കു മറിഞ്ഞു; 25 മരണം

ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ തീർത്ഥാടകരുമായി പോയ ബസ് മലയിടുക്കിലേക്കു മറിഞ്ഞ് 25 പേർ മരിച്ചു. ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 28 പേരാണ് ബസിൽ ഉണ്ടായിരുന്നത്. മധ്യപ്രദേശിലെ പന്നയിൽനിന്ന്

സൽമാൻ ഖാനും പിതാവിനും വധഭീഷണി: അന്വേഷണം ആരംഭിച്ച് പൊലീസ്

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനും പിതാവ് സലീം ഖാനും നേരെ വധഭീഷണി. സലിംഖാന്റെ സുരക്ഷാ ജീവനക്കാർക്കാണ് ഭീഷണി സന്ദേശം എഴുതിയ കത്ത് ലഭിച്ചത്. 'നിങ്ങൾക്കും മൂസവാലയുടെ ഗതി വരും' എന്നാണ് കത്തിൽ പരാമർശിച്ചിരിക്കുന്നത്. ആരാണ് കത്തയച്ചത് എന്നു

സ്കൂളുകളിലെ ഭക്ഷണം പരിശോധിക്കാന്‍ സമിതി; ജനപ്രതിനിധികള്‍ കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തിന് പിന്നാലെ തുടര്‍നടപടികളുമായി സര്‍ക്കാര്‍. സ്കൂളുകളില്‍ ആരോഗ്യകരമായ ഭക്ഷണമുറപ്പാക്കുന്നതിനായി സംയുക്ത പരിശോധന നടത്താന്‍ സർക്കാർ തീരുമാനിച്ചു .

ചെന്നൈയിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് നടത്തിയ മലപ്പുറം സ്വദേശിഅറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ സമാന്തര ടെലിഫോൺ എക്‌സ് ചേഞ്ച് നടത്തി മലയാളി യുവാവും സംഘവും. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. രണ്ട് പേർ ഇനിയും അറസ്റ്റിലാകാനുണ്ട്. മലപ്പുറം സ്വദേശി നൗഫൽ (35) ആണ് പിടിയിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

ഏഴ് പെൺകുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു; ചുഴിയിൽപ്പെട്ട രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ;…

ചെന്നൈ: തമിഴ്‌നാട് കടലൂരിൽ ഏഴ് പെൺകുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു. കുച്ചിപാളയത്തെ കെഡിലം പുഴയിലെ തടയണയിൽ കുളിക്കാനിറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.മരിച്ചവരെല്ലാം പത്തിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവരാണ്. കെടിലം പുഴയിലെ തടയണയ്ക്ക്

മലപ്പുറത്ത് 15 വയസുള്ള സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് 15 വയസുള്ള സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ. മമ്പാട് മേപ്പാടം സ്വദേശി കുപ്പനത്ത് അബ്ദുൾ സലാമാണ് പോക്സോ കേസിൽ അറസ്റ്റിലായത്. വിദ്യാർത്ഥിനിയെ പലതവണ പീഡിപ്പിച്ചുവെന്നാണ് വിവരം.