Fincat

ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 7240 പേർക്ക്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും…

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയർന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 7240 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആക്ടീവ് കേസുകളുടെ എണ്ണം 32,498 ആയി ഉയർന്നു. 2.13 ശതമാനമാണ്

ജീവനക്കാരനെ കെട്ടിയിട്ട് പെട്രോള്‍ പമ്പില്‍ കവര്‍ച്ച

കോഴിക്കോട്: കോട്ടൂളി പെട്രോള്‍ പമ്പില്‍ കവര്‍ച്ച. അര്‍ധരാത്രിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് പണം കവര്‍ന്നു. 50,000 രൂപ കവര്‍ന്നെന്നാണ് പ്രാഥമിക നിഗമനം. ജീവനക്കാരന്‍ മുഹമ്മദ് റാഫിക്ക് പരിക്കേറ്റു. അദ്ദേഹത്തെ മെഡിക്കല്‍ കോളേജ്

വസ്തു പോക്കുവരവ് ചെയ്ത് രേഖയാക്കാൻ കൈക്കൂലി: വില്ലേജ് ഓഫീസറും അസിസ്റ്റന്റും വിജിലൻസ് പിടിയിൽ

പത്തനംതിട്ട: വസ്തു പോക്കുവരവ് ചെയ്ത് രേഖയാക്കാൻ കൈക്കൂലി വാങ്ങിയ ചെറുകോൽ വില്ലേജ് ഓഫീസറും അസിസ്റ്റന്റും വിജിലൻസിന്റെ പിടിയിലായി. വില്ലേജ് ഓഫീസർ രാജീവ് പ്രമാടം, വില്ലേജ് അസിസ്റ്റൻറ് ജിനു എന്നിവരെയാണ് ബുധനാഴ്ച ഉച്ചയോടെ പത്തനംതിട്ട വിജിലൻസ്

കൂളിംഗ് ഫിലിമുമൊട്ടിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടി

തിരുവനന്തപുരം: സൺഫിലിമും കൂളിംഗ് ഫിലിമുമൊട്ടിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് ഇന്നു മുതൽ 14 വരെ 'സുതാര്യം" എന്ന പേരിൽ പ്രത്യേക പരിശോധന നടത്തും. കർശന നടപടിയെടുക്കാൻ ഗതാഗത കമ്മിഷണർ ഉദ്യോഗസ്ഥർക്ക്

മഞ്ചേരിയിൽ അര കിലോ സ്വർണം കവർന്ന ജൂവലറി ഉടമയും കൂട്ടാളിയും പിടിയിൽ

മലപ്പുറം: മഞ്ചേരിയിലെ സ്വർണ്ണാഭരണ നിർമ്മാണ ശാലയിൽ നിന്നും ജൂവലറികളിലേക്ക് സ്‌കൂട്ടറിൽ വിതരണത്തിനായി കൊണ്ടുപോവുകയായിരുന്ന 456 ഗ്രാം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ തന്ത്രപൂർവ്വം തട്ടിയെടുത്ത പ്രതികളെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി

കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

മലപ്പുറം: തിരുരങ്ങാടി കക്കാട് സ്വദേശി കൂരിയാടൻ യൂസുഫ് എന്നവരുടെ മകൻ അഫ് ലഹ് 21വയസ്സ് മരണപ്പെട്ടു.5ാം തിയതി രാവിലെ 10മണിയോടെ ആണ് അപകടം വെളിമുക്ക് പാലക്കൽ ഭാഗത്ത് വെച്ച് MSM ന്റെ ക്യാമ്പിൽ പങ്കെടുത്തു തിരിച്ചു പോകുമ്പോൾ സ്വകാര്യ

എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15 ബുധനാഴ്ച; ഈ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15 ബുധനാഴ്ച പ്രഖ്യാപിക്കും. ജൂൺ 20ന് പ്ലസ് ടു അല്ലെങ്കിൽ ഹയർ സെക്കൻഡറി പരീക്ഷ (എച്ച്എസ്ഇ), വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ (വിഎച്ച്എസ്ഇ) പരീക്ഷാഫലങ്ങളുമെത്തും. ജൂൺ 10ന് എസ്എസ്എൽസി പരീക്ഷാ ഫലം

കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിച്ച് പുറത്തു കടത്തിയ സ്വർണവുമായി രണ്ടുപേർ പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി രഹസ്യഭാഗത്ത് ഗുളിക രൂപത്തിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ രണ്ടുപേർ പിടിയിൽ. കസ്റ്റംസിനെ വെട്ടിച്ച് പുറത്തു കടത്തിയ ഒന്നര കിലോഗ്രാം സ്വർണമാണ് കരിപ്പൂർ പൊലീസ് പിടികൂടിയത്. രണ്ടു യാത്രക്കാരിൽ നിന്നാണ്

പോക്സോ കേസില്‍ അറസ്റ്റിലായ സി പി എം കൗൺസിലറും അധ്യാപകനുമായ കെ.വി ശശികുമാറിന് ജാമ്യം

മലപ്പുറം: പോക്സോ കേസിൽ അറസ്റ്റിലായ മലപ്പുറം സ്കൂളിലെ മുൻ അധ്യാപകനും സി പി എം കൗൺസിലറുമായ കെ.വി ശശികുമാറിന് ജാമ്യം. രണ്ട് പോക്സോ കേസുകളിലാണ് മഞ്ചേരി പോക്സോ കോടതി ജാമ്യം അനുവദിച്ചത്. അധ്യാപകനായിരിക്കെ പീഡിപ്പിച്ചുവെന്നായിരുന്നു രണ്ട്