കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കട ഉദ്ഘാടനം, ബൈക്ക് റേസിംഗ്; തടയാൻ ശ്രമിച്ച പോലീസിന് നേരെ ആക്രമണം

വെളിയംങ്കോട്: കോവിഡ് നിയന്ത്രണങ്ങളുടെ പരസ്യമായ ലംഘനം. ന്യൂജെൻ ബൈക്ക് ഉപകരണങ്ങളുടെ കട ഉദ്ഘാടനത്തിനോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബൈക്ക് റേസിംഗ് നടത്തി. ആയിരക്കണക്കിന് പേർ ഒത്തുകൂടിയ റേസിംഗ് തടയാൻ ശ്രമിച്ച പോലീസിനു നേരെ…

കൂട്ടായി സ്വദേശി റാസൽഖൈമയിൽ നിര്യാതനായി. 

കൂട്ടായി: കൂട്ടായി പള്ളിവളപ്പ് സ്വദേശി പരേതനായ അഹമ്മദ് കടവത്ത് കുഞ്ഞൻ ബാവയുടെ മകൻ അനീഷ് (42) റാസൽഖൈമയിൽ നിര്യാതനായി. ഭാര്യ ഫൗസിയ.മക്കൾ ആരിഫ്,അസിഫ്,ആത്തിഫ്,ഫാത്തിമ ഫിദ.മാതാവ് സുഹറ.സഹോദരങ്ങൾ റഫീഖ്,അൻസാർ,മഹ്റൂഫ്‌.

കോവിഡ് 19: ഇന്ന് 888 പേര്‍ക്ക് രോഗബാധ; 261 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 14) 888 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെ 832 പേര്‍ക്കും ഉറവിടമറിയാതെ 36 പേര്‍ക്കുമാണ് ഇന്ന് വൈറസ്ബാധ…

സംസ്ഥാനത്ത് ഇന്ന് 8778 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂര്‍ 748, തിരുവനന്തപുരം 666, തൃശൂര്‍ 544, ആലപ്പുഴ 481, പാലക്കാട് 461, കൊല്ലം 440, കാസര്‍ഗോഡ് 424, പത്തനംതിട്ട 373, ഇടുക്കി 340, വയനാട് 273 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ…

പിണറായി വിജയൻ കൊവിഡ് മുക്തനായി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് മുക്തനായി. ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് മുഖ്യമന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് സുപ്രണ്ട് അറിയിച്ചു. മുതിര്‍ന്ന ഡോക്ടര്‍മാരുടെ കീഴിലായിരുന്നു…

മൂന്ന് കോടിയിലധികം രൂപയുടെ ഹാഷിഷ് ഓയിൽ പിടികൂടി.

കോഴിക്കോട്: രാമനാട്ടുകരയിൽ വൻ ലഹരിമരുന്ന് വേട്ട. രാമനാട്ടുകര ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് മൂന്ന് കോടിയിലധികം രൂപയുടെ ഹാഷിഷ് ഓയിൽ പിടികൂടി. സംഭവത്തിൽ കോഴിക്കോട് പയ്യനാക്കൽ ചക്കുംകടവ് സ്വദേശി അൻവറിനെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.…

കരയിൽ വിരിഞ്ഞ നൂറോളം കടലാമക്കുഞ്ഞുങ്ങളെ കടലേക്ക് ഒഴുക്കി

എരമംഗലം: വെളിയങ്കോട് തീരദേശത്തെ 'അമ്മത്തൊട്ടിലിൽ' വിരിഞ്ഞിറങ്ങിയത് നൂറോളം കടലാമക്കുഞ്ഞുങ്ങൾ. ഫെബ്രുവരി 25-നാണ് ജില്ലാ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ സഹകരണത്തോടെ 95 ആമമുട്ടയുമായി തീരത്തെ മണൽപ്പരപ്പിൽ കെട്ടിത്തിരിച്ചു ഹാച്ചറിപോലെയാക്കിയത്‌.…

മന്ത്രി KT ജലീലിന്റെ രാജിക്ക് വഴിയൊരുക്കിയത് വി.കെ.എം ഷാഫിയുടെ പരാതിയിൽ

തലമുണ്ട: എരമംഗലം സ്വദേശി വി.കെ.എം ഷാഫി 2019 ഫെബ്രുവരിൽ നൽകിയ പരാതിയിലാണ് മൂന്ന് സിറ്റിംഗുകൾക്ക് ശേഷo ലോകായുക്ത ഇത്തരത്തിൽ വിധി പ്രസ്താവിച്ചത്. നിലവിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് നിറമരുതൂർ ഡിവിഷൻ അംഗവും യൂത്ത് ലീഗ് സംസ്ഥാന സമിതി അംഗവും…

തെരഞ്ഞെടുപ്പ് ജോലി ചെയ്ത ജീവനക്കാര്‍ക്ക് കോവിഡ് പരിശോധന ആരംഭിച്ചു

ജില്ലയില്‍ തെരഞ്ഞെടുപ്പ് ജോലി ചെയ്ത ജീവനക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് ആരംഭിച്ചു. ഷെഡ്യൂള്‍ പ്രകാരമുള്ള സെന്ററുകളിലെത്തിയാണ് ജീവനക്കാര്‍ ടെസ്റ്റ് നടത്തിയത്. മലപ്പുറം സിവില്‍ സ്റ്റേഷന്‍, തിരൂരങ്ങാടി താലൂക്ക് ഓഫീസ്, നിലമ്പൂര്‍ മിനി സിവില്‍…

കോവിഡ് വ്യാപനം തടയാന്‍ മതസംഘടനകളുടെ സഹകരണം

കോവിഡ് രോഗവ്യാപനം തടയുന്നതിന് ജില്ലാഭരണകൂടത്തിന് മതസംഘടനാ നേതാക്കളുടെ പൂര്‍ണ പിന്തുണ. ഇഫ്താര്‍ വിരുന്നുകളില്‍ ആളുകള്‍ കൂടിച്ചേരുന്നത് പരമാവധി നിരുത്സാഹപ്പെടുത്താനും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാനും എ.ഡി.എം എം.സി റെജിലിന്റെ…