യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ


മങ്കട: മങ്കട പോലീസ് സ്റ്റേഷൻ പരിധിയിൽ ഉച്ചയോടു കൂടി തിരൂർക്കാടുളള സ്ഥാപനത്തിൽ യുവതിയും മാതാവും എത്തിയപ്പോഴാണ് പ്രതി യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയത് . യുവതി ശക്തമായി പ്രതികരിച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് ഉടൻതന്നെ യുവതി മാതാവുമായി മങ്കട പോലീസ് സ്റ്റേഷൻ വന്ന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു.. തുടർന്നു നടത്തിയ അന്വേഷണത്തിൽ മങ്കട പോലീസ് ഇൻസ്പെക്ടർ ശ്രീ സി എൻ സുകുമാരൻ, മങ്കട എസ്ഐ പ്രദീപ് കുമാർ ബി, സീനിയർ സിവിൽ പോലീസ് ഓഫീസർ മുരളി കൃഷ്ണദാസ്, ബിന്ദു മുരളി, സിവിൽ പോലീസ് ഓഫീസർ ബാലകൃഷ്ണൻ, പ്രവീൺ എന്നിവരടങ്ങിയ സംഘം പ്രതിയായ മുർഷിദ് വ 26/20,S/o അബ്ദുൽ അസീസ് കള്ളിയത്ത് ഹൗസ്, നെല്ലിക്കാപറമ്പ് തിരൂർക്കാട് എന്നയാളെ അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ്ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത