മയക്ക് മരുന്ന് ഗുളികകളുമായി യുവാവിനെ പിടികൂടി.

തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ റ്റി.ആർ.മുകേഷ് കുമാറും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ നേമം ജംഗ്ഷനിൽ നിന്നും 650 മാരക മയക്ക് മരുന്ന് ഗുളികകളുമായി ആറ്റുകാൽ പാടശ്ശേരി സ്വദേശി പാണ്ടിക്കണ്ണൻ എന്ന കണ്ണനെ അറസ്റ്റ് ചെയ്ത് കേസ്സെടുത്തു. പാർട്ടിയിൽ പ്രിവൻ്റീവ് ആഫീസർ റ്റി.ഹരികുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ, ജിതീഷ്, ഷംനാദ്, ശ്രീലാൽ, രാജേഷ്, രതീഷ് മോഹൻ, എക്സൈസ് ഡ്രൈവർ സുനിൽ കുമാർ എന്നിവരും ഉണ്ടായിരുന്നു.