കെട്ടിടത്തിന് മുകളിൽ നിന്ന് വീണുമരിച്ചു.
മസ്കത്ത്: പാലക്കാട് സ്വദേശി ഒമാനിലെ ബുറൈമിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണുമരിച്ചു. പട്ടാമ്പി വല്ലപ്പുഴ സ്വദേശിയായ ഷറഫുദ്ദീൻ (29) ആണ് മരിച്ചത്. ബുറൈമി അൽ വാഹ സൂപ്പർ മാർക്കറ്റിന് സമീപം സഹോദരനുമൊത്ത് മൊബൈൽ ഷോപ്പ് നടത്തിവരുകയായിരുന്നു. നേരത്തേ വസ്ത്ര വ്യാപാര രംഗത്തും പ്രവർത്തിച്ചിരുന്നു.
ഞായറാഴ്ച രാവിലെയാണ് താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചത്. ഭാര്യയും ഒമ്പത് മാസം പ്രായമായ കുട്ടിയുമുണ്ട്. കുട്ടിയെ കാണാൻ ഡിസംബർ ആദ്യം നാട്ടിൽ പോകാനിരിക്കുകയായിരുന്നു. മൃതദേഹം ബുറൈമി ആശുപത്രി മോർച്ചറിയിൽ.