Fincat

ഹൃദയാഘാതംമൂലം മരണപ്പെട്ടു

റിയാദ്: മലപ്പുറം ഇരുമ്പുഴി വടക്കുംമുറി സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം നിര്യാതനായി. വടക്കുംമുറി ആവുഞ്ഞിപ്പുറം സ്വദേശി കോറ്റുതൊടി ഉസ്മാന്‍ (58) ആണ് റിയാദിലെ മലസ് ഉബൈദ് ആശുപത്രിയില്‍ ഇന്നലെ ഞായറാഴ്ച രാത്രിയില്‍ മരണപ്പെട്ടത്.

1 st paragraph

30 വര്‍ഷമായി റിയാദിലെ ഗുബേരയില്‍ ഇന്റര്‍നാഷണല്‍ സൊസൈറ്റി എന്ന ക്ലിനിക്കില്‍ ജീവനക്കാരനാണ്.

 

മരണാനന്തര നടപടി ക്രമങ്ങള്‍ക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ശറഫ് പുളിക്കല്‍, സക്കീര്‍ താഴേക്കോട്, ബഷീര്‍ ഇരുമ്പുഴി, യൂനുസ് കൈതക്കോടന്‍ എന്നിവര്‍ രംഗത്തുണ്ട്.

 

2nd paragraph

പിതാവ്: പരേതനായ കുഞ്ഞി മൊയ്തീന്‍,മാതാവ്: ഇത്തി കുട്ടി, ഭാര്യ: ജമീല,മക്കള്‍: സുഹൈല്‍, ഷഹല്‍, ഷഹീറ, സന ഫാത്തിമ.