നെല്ലിയാമ്പതിയിൽ കൊക്കയിൽ വീണ് കാണാതായ രണ്ടു യുവാക്കളിൽ ഒരാളെ രക്ഷപെടുത്തി

പാലക്കാട്: വിനോദ സഞ്ചാരകേന്ദ്രമായ പാലക്കാട് നെല്ലിയാമ്പതിയിൽ കൊക്കയിൽ വീണ് കാണാതായ രണ്ടു യുവാക്കളിൽ ഒരാളെ രക്ഷപെടുത്തി. കോട്ടായി സ്വദേശി രഘുനന്ദനെയാണ് രാത്രിയിൽ വനത്തിൽ നിന്ന് കണ്ടെത്തിയത്.

ഒറ്റപ്പാലം മേലൂര്‍ സ്വദേശി സന്ദീപിനായി തിരച്ചിൽ തുടരുകയാണ്. സീതാർകുണ്ട് വ്യൂപോയിന്റിൽ നിന്ന് മൂവായിരം അടി താഴ്ചയിലേക്കാണ് കാൽവഴുതി ഇരുവരും വീണത്. ബെംഗളുരുവിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കളുമൊത്താണ് നെല്ലിയാമ്പതി കാണാനെത്തിയത്.