മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇനി എം.കെ റഫീഖ.

മലപ്പുറം: പുലാമന്തോളിന്റെ ഈ മുന്‍ പഞ്ചായത്ത് പ്രസിഡന്റാണ് ഇനി മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷയാകുന്നത്.

 

ജില്ലാ പഞ്ചായത്ത് വോട്ടു നില

 

32 അംഗങ്ങൾ

 

27 യുഡിഎഫ്

5 എൽഡിഎഫ്

 

യുഡിഎഫിൻ്റെ 1 വോട്ട് അസാധു

5 നെതിരെ 26 വോട്ടുകൾക്ക് യുഡിഎഫിലെ എംകെ റഫീഖ പ്രസിഡൻ്റ്

റഫീഖ പുലാമന്തോള്‍ പഞ്ചായത്ത് പ്രസിഡന്റായിരിക്കവേയാണ് സ്വരാജ് ട്രോഫിയുള്‍പ്പെടെ ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ പുലാമന്തോളിലേക്കു കൊണ്ടുവന്നത്. 2010-15 വര്‍ഷത്തിലായിരുന്നു ഇത്.

ഇത്തവണ ആനക്കയം ഡിവിഷനില്‍ നിന്നാണ് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചത്. അതേസമയം മലപ്പുറം ജില്ല മുസ്‌ലിംലീഗ് സെക്രട്ടറിയായ ഇസ്മായില്‍ മൂത്തേടമാകും വൈസ് പ്രസിഡന്റ്.

ചോക്കാട് ഡിവിഷനില്‍ നിന്നാണ് ഇദ്ദേഹം ജില്ലാ പഞ്ചായത്തിലേക്കുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി എം.കെ റഫീഖയേയും, വൈസ് പ്രസിഡന്റായി ഇസ്മായില്‍ മൂത്തേടത്തിനെയും മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് പ്രഖ്യാപിച്ചത്.32 അംഗ ജില്ല പഞ്ചായത്തില്‍ മുസ്‌ലിംലീഗിന് 21ഉം കോണ്‍ഗ്രസിന് ആറും അംഗങ്ങളാണുള്ളത്. കഴിഞ്ഞ തവണയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ മുസ്‌ലിം ലീഗിനായിരുന്നു.