ഇര്‍ഷാദ് വധക്കേസ്; അന്വേഷണത്തിന്റെ ചുമതല തിരൂർ ഡി വൈ എസ് പി ഇന്ന് മുതല്‍ ഏറ്റെടുക്കും.

എടപ്പാൾ : മലപ്പുറത്തെ പന്താവൂര്‍ ഇര്‍ഷാദ് വധക്കേസ് ഇന്ന് മുതൽ തിരൂര്‍ ഡി വൈ എസ് പി നേരിട്ട് അന്വേഷിക്കും. 

ഉപയോഗശൂന്യമായ കിണറ്റിൽ നിന്നും മാലിന്യം പുറത്തേക്ക് തള്ളുന്നു (ഫോട്ടോ രാജു മുള്ളമ്പാറ)

 

മൃതദേഹത്തിനായുള്ള തിരച്ചില്‍ ഇന്ന് രാവിലെ 9 മണിയോടെ പുനരാരംഭിച്ചു.

ഇപ്പോഴും വേസ്റ്റ് കിണറിൽ നിന്നും കയറ്റി കൊണ്ടിരിക്കുകയാണ്.

പൂക്കരത്തറയിലെ ഉപയോഗ ശൂന്യമായ കിണറ്റിലാണ് തെരച്ചിൽ നടത്തുന്നത്. പൊലീസ്, ഫയർ ഫോഴ്‌സ് എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ.

 

മാലിന്യം കുമിഞ്ഞ് കൂടിയ കിണറ്റിലാണ് ഇർഷാദിനെ കൊന്ന് തള്ളിയെതെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി. അതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ എട്ട് മണിക്കൂറോളമാണ് കിണറ്റിൽ തെരച്ചിൽ നടത്തിയത്. ഇന്ന് രാവിലെ മുതൽ തെരച്ചിൽ പുനരാരംഭിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതികളായ സുഭാഷ്, എബിൻ എന്നിവർ ഇന്നലെ കിണർ ചൂണ്ടിക്കാട്ടിയതനുസരിച്ചാണ് പരിശോധന നടത്തുന്നത്.

കഴിഞ്ഞ ജൂൺ 11 നാണ് ഇർഷാദിനെ കാണാതായത്. പഞ്ചലോഹ വിഗ്രഹം നൽകാമെന്ന് വാഗ്ദാനം നൽകി ഇർഷാദിൽ നിന്ന് അഞ്ച് ലക്ഷം രൂപ കൈക്കലാക്കിയ ശേഷമായിരുന്നു ഇർഷാദിനെ പൂക്കരത്തറയിലെ ഉപയോഗശൂന്യമായ കിണറ്റിൽ കൊന്നുതള്ളിയതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചിരുന്നു.