പൊതുപ്രവർത്തനത്തെ സേവനമായി കാണണം; സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.

മലപ്പുറം: പൊതുപ്രവർത്തനത്തെ സേവനമായിക്കണ്ട് ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റാൻ ജനപ്രതിനിധികൾ തയ്യാറാകണമെന്ന് മുസ്‌ലിംലീഗ് ജില്ലാപ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. ‘ജനാധിപത്യത്തിന്റെ പെൺമുദ്രകൾ’ എന്ന ശീർഷകത്തിൽ വനിതാ ലീഗ് സംസ്ഥാനകമ്മിറ്റി നടത്തിയ ജനപ്രതിനിധി സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

 

വനിതാലീഗ് ജനപ്രതിനിധിസംഗമം മുസ്‌ലിംലീഗ് ജില്ലാപ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യുന്നു(ഫോട്ടോ രാജു മുള്ളമ്പാറ)

മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ ജനപ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനപ്രസിഡന്റ് സുഹറ മമ്പാട് അധ്യക്ഷതവഹിച്ചു. മുസ്‌ലിംലീഗ് സംസ്ഥാനസെക്രട്ടറി പി.എം.എ. സലാം, അഡ്വ. യു.എ. ലത്തീഫ്, ഉമർ അറയ്ക്കൽ, പി. കുൽസു, അഡ്വ. നൂർബീന റഷീദ്, ഖമറുന്നീസ അൻവർ, അഡ്വ. കെ.പി. മറിയുമ്മ, ഖദീജ കുറ്റൂർ, ജയന്തി നടരാജൻ എന്നിവർ പ്രസംഗിച്ചു.