ജേണലിസം വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു.

വേങ്ങര: മ​ല​പ്പു​റം വേ​ങ്ങ​ര കൂ​രി​യാ​ട് കു​രി​യാ​ട്ടു​പ​ടി​ക്ക​ല്‍ കു​മാ​ര​ന്റെ മ​ക​ന്‍ കെ.​പി. സു​ബീ​ഷ് (26) കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു. എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ല്‍നി​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​പ​ഠ​ന​ത്തി​നു​ശേ​ഷം കാ​ക്ക​നാ​ട് മീ​ഡി​യ അ​ക്കാ​ദ​മി​യി​ല്‍ ടി.​വി ജേ​ണ​ലി​സം പ​ഠി​ക്കു​ക​യാ​യി​രു​ന്നു. അ​ക്കാ​ദ​മി​യി​ലെ പ​രീ​ക്ഷ​ക​ള്‍ ഓ​ണ്‍ലൈ​നി​ല്‍ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ഹോ​സ്​​റ്റ​ല്‍ മെ​സി​ല്‍നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ഞ്ഞ് മു​റി​യി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും വൈ​കീ​ട്ടോ​ടെ മ​രി​ച്ചു. ശോ​ഭ​ന​യാ​ണ് മാ​താ​വ്. സു​ബി​ന, സു​ബി​ന്‍കു​മാ​ര്‍ എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്