സി.എം @ കാമ്പസ്​; പ്രതിഷേധ മാര്‍ച്ചിൽ സംഘർഷം ദേശീയ പാത ഉപരോധിച്ചു.

തേഞ്ഞിപ്പലം: സി.എം @ കാമ്പസ്​ പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി വിദ്യാര്‍ഥികളുമായി സംവദിക്കുന്ന കാലിക്കറ്റ് സര്‍വകലാശാലയിലേക്ക്​ വിദ്യാർഥി യുവജന സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച്​.

യൂത്ത് കോണ്‍ഗ്രസ്, ഫ്രറ്റേണിറ്റി, കെ.എസ്.​യു, എം.എസ്.എഫ് പ്രവര്‍ത്തകരാണ് മാർച്ച്​ നടത്തിയത്​. ബാരിക്കേഡ്​ ഉപയോഗിച്ച്​ മാർച്ച്​ തടഞ്ഞ തടഞ്ഞ പൊലീസ്​ പ്രവർത്തകർക്കുനേരെ ലാത്തിച്ചാര്‍ജ് നടത്തി. നിരവധി​ പേർക്ക്​ പരിക്കേറ്റു.

 

ലാത്തിച്ചാർജിൽ പ്രതിഷേധിച്ച്​ തേഞ്ഞിപ്പലത്ത് പ്രതിപക്ഷ യുവജനസംഘടനകൾ ദേശീയപാത ഉപരോധിച്ചു. ഒരു മണിക്കൂറിലേറെ ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു.

ബന്ധുനിയമനം, പിൻവാതിൽ നിയമനം, ചോദ്യങ്ങൾക്ക്​ വിലക്കേർപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിൽ പ്രതിഷേധിച്ചാണ്​ സംഘടനകൾ മാർച്ച്​ നടത്തിയത്​.

യുവജനസംഘടനകൾ ദേശീയപാത ഉപരോധിക്കുന്നു(ഫോട്ടോ രാജു മുള്ളമ്പാറ)

കേരളത്തിലെ പ്രധാന സർവകലാശാലകളിലെ വിദ്യാർത്ഥികളുമായി മുഖ്യമന്ത്രി നടത്തുന്ന സംവാദ പരിപാടിയുടെ സമാപനമാണ്​ കാലിക്കറ്റ് സർവകലാശാലയിൽ നടന്നത്​.

എന്നാൽ, പരിപാടിയിൽ ചോദ്യങ്ങൾ ചോദിക്കുന്നതിന്​ വിലക്കേർപ്പെടുത്തിയതും കറുത്ത മാസ്​ക്​ അഴിപ്പിച്ചതും ചോദ്യം ചോദിച്ച വിദ്യാർഥിയോട്​ മുഖ്യമന്ത്രി ക്ഷുഭിതനായതും വിവാദമായിരുന്നു.