ജൻമനാട്ടിലെ കുടുംബ സംഗമങ്ങളിൽ നിറ സാന്നിദ്ധ്യമായി പി.കെ.കുഞ്ഞാലിക്കുട്ടി

വേങ്ങര:ജൻമനാട്ടിലെ കുടുംബ സംഗമങ്ങളിൽ നിറ സാന്നിദ്ധ്യമായി പി.കെ.കുഞ്ഞാലിക്കുട്ടി. ഇന്നലെ ഊരകം പഞ്ചായത്തിലെ വിവിധ വീടുകൾ കേന്ദ്രീകരിച്ചാണ് കുടുംബ സംഗമങ്ങൾ നടന്നത്.രാവിലെ നെല്ലിപ്പറമ്പ് കെ.ടി.മുഹമ്മദ് ഹാജിയുടെ വസതിയിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.

പരിപാടി ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ, മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റ് എം.എം.കുട്ടി മൗലവി, ഡി.സി.സി ജനറൽ സെക്രട്ടറി കെ.എ.അറഫാത്ത്,എ.കെ.എ. നസീർ, പി.കെ.അസ്ലു, ഇ.കെ.കുഞ്ഞാലി,

പി.പി.ഹസ്സൻ, പി.ടി.മൊയ്തീൻ കുട്ടി മാസ്റ്റർ,കൽപ്പക്കഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് വഹീദ ,ഊരകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. മൈമൂനത്ത്,അബൂബക്കർ മാസ്റ്റർ, റവാസ് ആട്ടിരി, പുള്ളാട്ട് ഷംസു,വി.കെ.അമീർ, ഹുസൈൻ ഊരകം, എം.എ.റഊഫ്, സി.സാദിഖ്, ശിഹാബ് ചിനക്കൽ, കെ.ടി.ഹംസ, എം.കെ.മുസ്തഫ, എൻ.കെ.കുട്ടിപ്പ, തൻസീറ, സി.പി.മമ്മദ്, തൻസീറ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് നെടുംപറമ്പിലെ മുൻ വാർഡ് മെമ്പർ കൂടിയായിരുന്ന പറമ്പൻമൻസൂറിന്റെ വീട്ടിലാണ് കുടുംബ സംഗമം നടന്നത്. നൂറ് കണക്കിന് സ്ത്രീകളടക്കം പരിപാടിയിൽ വൻ ജനാവലി തന്നെ പങ്കെടുത്തു.കഴിഞ്ഞ യു.ഡി.എഫ്.ഭരണകാലത്ത് പ്രദേശത്തെ രൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹരിച്ചതിന് കുഞ്ഞാപ്പയോടെ പ്രതേക നന്ദി പ്രദേശവാസികൾ അറിയിച്ചു.

മണ്ഡലം, പഞ്ചായത്ത് യു.ഡി.എഫ്. നേതാക്കൾക്ക് പുറമെ കോൺഗ്രസ് നേതാവ് ഇ.കെ.സൈനുദ്ധീൻ, കെ.പി. വല്ല്യാപ്പു ഹാജി, കെ. ടി. അബ്ദുസ്സമദ്, ബ്ലോക്ക് അംഗം രാധാ രമേശ്, നൗഫൽ മമ്പീതി, അഡ്വക്കറ്റ് എ.പി.നിസാർ, രമേശ് നാരായണൻ, പറമ്പൻ മൻസൂർ, കമമാഞ്ചേരി മൻസൂർ, പി.വി.മുഹമ്മദലി, വാർഡ് അംഗങ്ങളായ പി. പി. സൈതലവി, എൻ.ടി.ശിബു ടി.വി.സജീർ പി.ഖയ്യും അലി, പി.സലിം എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്ത്പ്പടിയിൽ പാങ്ങാട്ട് അലവി ഹാജിയുടെ വസതിയിലാണ് സംഗമം നടന്നത്. ജില്ലാ പഞ്ചായത്ത് അംഗം സമീറ പുളിക്കൽ, എൻ.കെ.അഫ്സൽ റഹ്മാൻ, തൻസീറ, അബുദാബി കെ. എം.സി.സി.നേതാവ് പാങ്ങാട്ട് യൂസുഫ് ഹാജി, റഹീം കുഴിപ്പുറം, പി.കെ.അഷ്റഫ്, പി.മുഹമ്മദ് കുട്ടി, പി.അലി, എം.കെ.റിയാസ്, വാർഡ് അംഗം സറീന റിയാസ്, എൻ.ടി.സിദീഖ്, സാദിഖലി പുല്ല ഞ്ചാൽ, മുഹമ്മദ് ഷാനിദ്, ഒ.കെ.മുഹമ്മദ് എന്നിവർ പങ്കെടുത്തു.

കാരാത്തോട് ഗ്രാന്റ് ഓഡിറ്റോറിയത്തിൽ നടന്ന കുടുംബ സംഗമത്തിൽ ജില്ലാ പഞ്ചായത്ത് അംഗം എ.പി.ഉണ്ണികൃഷ്ണൻ, ആയോളി അഹമ്മദ് കുട്ടി, ലൈല പുല്ലോളി, പി.കെ.അബൂ താഹിർ, സൗദ അബൂ താഹിർ പങ്കെടുത്തു.ശക്തമായ ചൂട് ആയിട്ടും നിരവധി പേരാണ് കുടുംബയോഗങ്ങളിൽ സന്നിഹ്ദ്ധരായത്.