ഗഫൂര്‍.പി.ലില്ലീസിന് മുന്നില്‍  ദുരിതങ്ങളുടെ കെട്ടഴിച്ച് വോട്ടര്‍മാര്‍

തിരൂര്‍: തിരൂര്‍ നിയമസഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍.പി.ലില്ലീസിന് മുന്നില്‍ ദുരിതങ്ങളുടെ കെട്ടഴിച്ച് മണ്ഡലത്തിലെ വോട്ടര്‍മാര്‍. ഇന്നലെ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്കിടെയാണ് താനൂര്‍ മേല്‍പാലം, പോലീസ് ലൈന്‍ മേല്‍പാലം, താഴേപ്പാലം മേല്‍പാലം എന്നീ മൂന്നു മേല്‍പാലങ്ങള്‍ പണിപൂര്‍ത്തീകരിക്കാതെ മുടങ്ങിക്കിടക്കുന്നതു വന്‍ ദുരിതമുണ്ടാക്കുന്നതായി വോട്ടര്‍മാരില്‍നിന്നും വ്യാപകമായ പരാതികളുയര്‍ന്നത്.

തന്നെ തെരഞ്ഞെടുക്കപ്പെട്ടാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ഇതിനു പരിഹാരംകാണാന്‍ ശ്രമിക്കുമെന്നു ഗഫൂര്‍ പി.ലില്ലീസ് വോട്ടര്‍മാരോട് പറഞ്ഞു. അംബേദ്കര്‍ കോളനി, ഇല്ലാത്തപ്പാടം, വാക്കാട് എന്നിവിടങ്ങളിലാണ് ഇന്നലെ ഗഫൂര്‍ ലില്ലീസ് കുടുംബയോഗങ്ങളില്‍ പങ്കെടുത്തത്.

കോട്ട് ഇല്ലത്തുപാടത്ത് കുടുംബയോഗത്തിനെത്തിയ തിരൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസിനെ പൂച്ചെണ്ട് നല്‍കി സ്വീകരിക്കുന്ന പെണ്‍കുട്ടി.

അംബേദ്കര്‍ കോളനിയിലെ പ്രദീപ് ഐ.ടി.സി കമ്പനിക്കുവേണ്ടി സ്ഥാനാര്‍ഥിയെ പൊന്നാട അണിയിച്ചു. തുടര്‍ന്ന് ഇല്ലത്തപ്പാടം കുടുംബയോഗത്തിലേക്കാണ് സ്ഥാനാര്‍ഥി പോയത്. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ വി.ബഷീര്‍, വി.ഗോവിന്ദന്‍കുട്ടി, റഹീം മച്ചേരി, എം.ഇര്‍ഷാദ് എന്നിവര്‍ കുടുംബയോഗങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇല്ലത്തപ്പാടം കുടുംബയോഗത്തിന് ശേഷം വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നല്ലഞ്ചേരിയുടെ വാക്കാട്ടേ വീട്ടിലേക്കാണ് പോയത്.

പഞ്ചായത്ത് സെക്രട്ടറി എന്‍.എസ് ബാബു, കൊടക്കാട് ബഷീര്‍, അബുഹാജി, ഇല്യാസ് എന്നിവര്‍ കുടുംബ യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കി. തിരൂരിന്റെ ചരിത്ര സംഭവങ്ങള്‍, ബീച്ച് ടൂറിസം പദ്ധതി, കുടിവെള്ള പ്ലാന്റ്് പദ്ധതി, മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി കമ്മ്യൂണിറ്റി ഹാള്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കുന്നതു സംബന്ധിച്ചും സ്ഥാനാര്‍ഥി കുടുംബയോഗങ്ങളില്‍ സംസാരിച്ചു.