എൽ ഡി എഫ് നേതൃത്വത്തിൽ നടത്തുന്ന സൗജന്യ അടുക്കളയിലേക്ക് സി എഫ് സി ക്ലബ്ബ് വിഭവങ്ങൾ സമാഹരിച്ചു നല്കി.

സൗജന്യ അടുക്കളയിലെക്ക് സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

വളാഞ്ചേരി : എൽ ഡി എഫ് മുനിസിപ്പൽ കമ്മിറ്റി കാവുംപുറം പാറക്കൽ ഓഡിറ്റോറിയത്തിൽ തുടങ്ങിയ സൗജന്യ അടുക്കളയിൽ നാലാം ദിവസം നഗര സഭയിലെ 33 ഡിവിഷനുകളിലായി തെരുവിൽ കഴിയുന്നവർ, കിടപ്പ് രോഗികൾ, പോലീസ് ഉദ്യോഗസ്ഥർ, നഗരസഭ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, ദീർഘ ദൂര യാത്രക്കാർ തുടങ്ങി ഇന്ന് 286 ഭക്ഷണപൊതികളാണ് നൽകിയത്. 

മലപ്പുറം ജില്ലയിലെ ഗൈനക്കോളജി ഡോക്ടർ ദമ്പതികളായ അബ്ദുൽ വഹാബ്, ഹസീന വഹാബ് എന്നിവർ ചേർന്ന് നഗരസഭ കൗൺസിലറും, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവുമായ സാജിത ടീച്ചർക്ക് ഭക്ഷണപ്പൊതി നൽകി ഉദ്ഘാടനം ചെയ്തു.

സൗജന്യ അടുക്കളയിലെക്ക് സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

കുളമംഗലം മേഖലയിൽ കലാ കായിക, സാംസ്കാരിക മേഖലകളിൽ സജീവമായി ഇടപെടുന്ന സി എഫ് സി ക്ലബ്ബ് സമാഹരിച്ച വിഭവങ്ങൾ ക്ലബ്ബിന്റെ ഭാരവാഹികളായ ലത്തീഫ് കാരയിൽ, പാലാറ നിയാസ് മോൻ എന്നിവരിൽ നിന്നും വളാഞ്ചേരി നഗരസഭ കൗൺസിലറും, പ്രതിപക്ഷ നേതാവുമായ ഇ.പി അച്യുതനും, നാലകത്ത് നൗഷാദും, പാറക്കൽ ഖമറുദ്ദീനും സംയുക്തമായി ഏറ്റുവാങ്ങി.

ഡി വൈ എഫ് ഐ ചീരായ യൂണിറ്റിന്റെ മൽസ്യം ഉൾപ്പെടെ, ഭക്ഷ്യ വിഭവങ്ങൾ യൂണിറ്റ് ഭാരവാഹികളിൽ നിന്നും ഏറ്റുവാങ്ങി.