നിയമസഭയിൽ എപ്പോൾ വരണമെന്ന് എനിക്കറിയാം; സതീശന്റെ ഉപദേശം വേണ്ട; പി വി അൻവർ എംഎൽഎ

മലപ്പുറം: പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയുമായി പിവി അൻവർ എംഎൽഎ. സതീശൻ തന്നെ ധാർമ്മികത പഠിപ്പിക്കേണ്ട. നിയമസഭയിൽ എപ്പോൾ വരണമെന്ന് തനിക്കറിയാം. അതിന് വിഡി സതീശന്റെ ഉപദേശം വേണ്ടെന്നും അൻവർ പറഞ്ഞു .

രാഹുൽ ഗാന്ധി ഇന്ത്യവിട്ടുപോകുമ്പോൾ എവിടേക്കാണ് പോകുന്നതെന്ന് പറയാറില്ല. അത്തരത്തിലുള്ള ഒരു നേതാവിന്റെ അനുയായിയാണ് താങ്കൾ എന്ന് ഓർക്കണം. തെരഞ്ഞെടുത്ത ജനങ്ങളോടുള്ള ബാധ്യത ഇപ്പോഴും നിറവേറ്റു്ന്നുണ്ടെന്ന് അൻവർ പറഞ്ഞു. ഫേസ്‌ബുക്കിലൂടെയായിരുന്നു അൻവറിന്റെ പ്രതികരണം

അൻവറിന്റെ വാക്കുകൾ

പിവി അൻവർ നിയമസഭയിലെത്തിയില്ലെന്ന പ്രതിപക്ഷ നേതാവായ അങ്ങയുട പ്രസ്തവന ഇന്ന് കാണുകയുണ്ടായി. പിവി അൻവർ നിയമസഭയിലെത്തിയില്ലെന്ന അങ്ങയുടെ വിഷമം എന്നെ അതിശയിപ്പിക്കുന്നതാണ്. ഒരുകാലത്തും നിയമസഭയിൽ എത്തരുതെന്ന രീതിയിൽ വ്യക്തിപരമായി എനിക്കെതിരെ പ്രവർത്തിച്ച പാർട്ടിയുടെ നേതാവാണ് നിങ്ങൾ. നിലമ്പൂരിൽ തന്നെ പരാജയപ്പെടുത്താൻ രാഹുൽ ഗാന്ധിയെവരെ പരാജയപ്പെടുത്താൻ കൊണ്ടുവന്നു. ഇപ്പോ എന്നെ കാണാത്തതിൽ വിഷമം ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം തോന്നി. താങ്കളുടെ ഒരു നേതാവുണ്ടല്ലോ. രാഹുൽ ഗാന്ധി എവിടെയാണ്?. അദ്ദേഹം ഇന്ത്യവിട്ടുപോകുമ്പോൾ എവിടെയാണെന്ന് പോകുന്നതുപോലും പറയാറില്ല. അത്തരത്തിലുള്ള ഒരു നേതാവിന്റെ അനുയായിയാണ് താങ്കൾ എന്ന് ഓർക്കണം. വയനാട് നിന്ന് ജയിച്ചുപോയ രാഹുൽ ഗാന്ധിയെ കാണാനെ ഇല്ല. ഇതിനെല്ലാം മറുപടി പറയാൻ താങ്കൾ ബാധ്യസ്ഥനാണ്.

https://m.facebook.com/story.php?story_fbid=353182283261033&id=100044487037393

സ്വന്തം ഗുരുവിനെ പ്രതിപക്ഷനേതൃസ്ഥാനത്ത് നിന്ന് കുതികാൽ വെട്ടി താങ്കൾ ഇരിക്കുന്ന സീറ്റിന്റെ പുറകിലേക്കാക്കിയ നേതാവാണ് താങ്കൾ. അതുകൊണ്ട് ധാർമികതയെപ്പറ്റി പറയേണ്ട. നിയമസഭയിൽ എപ്പം വരണം പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് എനിക്കറിയാം. അതിന് താങ്കളുടെ ഉപദേശം വേണ്ട. ജനം എന്നെ തെരഞ്ഞടുത്തിട്ടുണ്ടെങ്കിൽ ആ ബാധ്യത താൻ നിറവേറ്റുമെന്നും അൻവർ പറഞ്ഞു.

നേരത്തെ സഭയിൽ നിന്നു തുടർച്ചയായി വിട്ടുനിൽക്കുന്ന അൻവറിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് വിഡി സതീശൻ രംഗത്ത് വന്നിരുന്നുയ ബിസിനസ് നടത്താനായി നിയമസഭ ഒഴിവാക്കുന്ന ഒരാൾ എംഎൽഎ ആയി ഇരിക്കേണ്ട കാര്യമില്ലെന്ന് വിഡി സതീശൻ അഭിപ്രായപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപുള്ള മൂന്ന് മാസം അദ്ദേഹം സ്ഥലത്തില്ലായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്ന് മാസമായിട്ടും അദ്ദേഹം സ്ഥലത്തില്ല. ഇങ്ങനെയാണെങ്കിൽ അദ്ദേഹം രാജിവച്ചു പോകുന്നതാണ് നല്ലത്. അസുഖം കാരണം ഒരാൾ നീണ്ടകാലം വിട്ടു നിന്നാൽ നമ്മുക്ക് മനസ്സിലാക്കാം- സതീശൻ പറഞ്ഞു

നിയമസഭയുടെ മൂന്നാം സമ്മേളനമാണ് തിങ്കളാഴ്‌ച്ച ആരംഭിച്ചത്. പതിനഞ്ചാം നിയമസഭയിൽ ഇതുവരെ ആകെ അഞ്ച് ദിവസമാണ് അൻവർ നിയമസഭയിൽ ഹാജരായത്. ഈ സാഹചര്യത്തിലാണ് അൻവറിനെതിരെ രൂക്ഷവിമർശനുമായി പ്രതിപക്ഷനേതാവ് വിഡി സതീശൻ രംഗത്ത് വന്നത്.