ജോബ് ഫെയർ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ

കാലിക്കറ്റ് യൂണിവേഴ്സിറ്റിയും  ജി ടെക്കും സംയുക്തമായി നടത്തുന്ന ജോബ് ഫെയർ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ  ഈ മാസം 27 ന്.     ജോബ് ഫെയറിന്റെ ലോഗോ പ്രകാശനം യൂണിവേഴ്സിറ്റി പ്രൊ. വൈസ് ചാൻസലർ ഡോ. നാസറും  പ്ലേസ്മെന്റ് ഇൻ ചാർജ്ജ് ഡോ.യൂസഫും ജി-ടെക് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ശ്രീ മെഹ്റൂഫ് മണലൊടി എന്നിവർ ചേർന്ന് നിർവ്വഹിച്ചു.   നവംബർ 27ന് നടക്കുന്ന ജോബ് ഫെയറിൽ 50-ൽ  പരം സ്ഥാപനങ്ങൾ പങ്കെടുക്കും.  ജോബ് ഫെയറിൽ യൂണിവേഴ്സിറ്റി വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും സൗജന്യമായി പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾക്ക് നാല് കമ്പനികളിൽ വരെ  ഇൻറർവ്യൂവിൽ പങ്കെടുക്കാം.

ഐടി, ബാങ്കിംഗ്, ഇൻഷുറൻസ്, എഡ്യൂക്കേഷൻ, മീഡിയ, കൺസ്ട്രക്ഷൻ, ഹോസ്പിറ്റാലിറ്റി, ഹെൽത്ത് കെയർ, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എന്നിങ്ങനെയുള്ള വിവിധ മേഖലകളിൽ നിന്നുള്ള കമ്പനികൾ  ജോബ് ഫെയറിൽ പങ്കെടുക്കും.
ജോബ് ഫെയറിൽ രജിസ്റ്റർ ചെയ്യാൻ  https://g5.gobsbank.com/jobfair എന്ന പോർട്ടൽ സന്ദർശിക്കുകയോ 9388183944 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

ചടങ്ങിൽ ജി ടെക് ജി എം നന്ദകുമാർ , എ ജി എം തുളസീധരൻ പിള്ള , വൈസ് പ്രസിഡന്റ് ദീപക് പടിയത്ത്, മാർക്കറ്റിംഗ് മാനേജർ – അൻവർ സാദത്ത് പങ്കെടുത്തു