പട്ടര്‍നടക്കാവ്- കഞ്ഞിപ്പുര റോഡിൽ ഗതാഗതം നിരോധിച്ചു



പട്ടര്‍നടക്കാവ്- കഞ്ഞിപ്പുര റോഡിലെ പട്ടര്‍നടക്കാവ് ജംങ്ഷനില്‍ ഓവുപാലത്തിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ പട്ടര്‍നടക്കാവ്-കഞ്ഞിപ്പുര റോഡിലെ വാഹനഗതാഗതം മെയ് 25  മുതല്‍ പ്രവൃത്തി തീരുന്നത് വരെ നിരോധിച്ചു. വാഹനങ്ങള്‍ കുണ്ടിലങ്ങാടി- വലിയപറപ്പൂര്‍-ഷാപ്പുംപടി വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.