സെൻട്രൽ ബാങ്ക് പണിമുടക്ക്: രണ്ടാം ദിവസവും പൂർണ്ണം


മലപ്പുറം: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യാ മാനേജ്മെൻ്റ് തുടർന്ന് വരുന്ന ഉഭയകക്ഷി കരാർ ലംഘനം
അവസാനിപ്പിക്കുക, പ്രക്ഷോഭത്തെത്തുടർന്ന് 2022 മെയ് 24ന് ഒപ്പിട്ട അനുരഞ്ജന കരാർ നടപ്പിലാക്കുക, ബാങ്ക് സ്വകാര്യവൽക്കരണ നീക്കം നിർത്തി വെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്, ബാങ്കിലെ മുഴുവൻ ജീവനക്കാരും, യൂണിയനുകളുടെ ഐക്യവേദിയുടെ നേതൃത്വത്തിൽ ഇന്നലെയും ഇന്നുമായി ദേശവ്യാപകമായി നടത്തിയ സൂചനാ പണിമുടക്കം പൂർണ്ണമായിരുന്നു.
പണിമുടക്കം മൂലം ജില്ലയിലെ സെൻട്രൽ ബാങ്ക് ശാഖകളുടെ പ്രവർത്തനവും മുടങ്ങി. പണിമുടക്കിയ ജീവനക്കാർ വിവിധ ശാഖകൾക്ക് മുമ്പിൽ പ്രകടനം നടത്തി.

മഞ്ചേരി സെൻട്രൽ ബാങ്ക് ശാഖയ്ക്ക് മുമ്പിൽ നടത്തിയ പ്രകടനത്തിന് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ബി.ഇ.എ) ജില്ലാ ജോ.. സെക്രട്ടരി ബസു രാജ്, മഞ്ചേരി ടൗൺ കമ്മറ്റി സെക്രട്ടരി രംഗേഷ്, എ.അഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.

സെൻട്രൽ ബാങ്കിലെയും (സി.ബി.ഐ.) കേരളാ ഗ്രാമീണ ബാങ്കിലെയും (കെ.ജി.ബി.) ജീവനക്കാർ നടത്തിവരുന്ന പ്രക്ഷോഭം എത്രയും വേഗം ഒത്തുതീർപ്പാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് എ.ഐ.ബി.ഇ.എ. ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
ചെയർമാൻ സി.ആർ. ശ്രീലസിത് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ പി എം ഹനീഫ റിപ്പോർട്ട് അവതരിപ്പിച്ചു: