Shobika

‘ടൂറിസം മന്ത്രിയുടെ ഓഫീസില്‍ നിന്ന് ജ്യോതി മല്‍ഹോത്രയ്ക്ക് സഹായം കിട്ടിയോയെന്ന് അന്വേഷിക്കണം’; പിവി അന്‍വര്‍

 

പാകിസ്ഥാന് രഹസ്യ വിവരങ്ങള്‍ കൈമാറിയ കേസില്‍ അറസ്റ്റിലായ വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്ര ടൂറിസം മന്ത്രിയുമായി നിരന്തരം ഫോണ്‍ സംഭാഷണം നടത്തിയെന്ന് പിവി അന്‍വര്‍. ഇത് എന്തിനാണെന്ന് ചോദിച്ച അദ്ദേഹം വ്‌ലോഗര്‍ ജ്യോതിക്ക് മന്ത്രിയുടെ ഓഫീസില്‍ നിന്ന് സഹായം കിട്ടിയോയെന്ന് അന്വേഷിക്കണമെന്നും പറഞ്ഞു. തിരുവനന്തപുരത്ത് പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിനെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

1 st paragraph

എം ആര്‍ അജിത് കുമാറിന് എതിരായ പരാതിയിലെ അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ തനിക്ക് നല്‍കിയിട്ടില്ലെന്നും ഇക്കാര്യം ഡിജിപിയെ നേരിട്ട് അറിയിക്കാനാണ് വന്നതെന്നും പിവി അന്‍വര്‍ പറഞ്ഞു. റിപ്പോര്‍ട്ട് ലഭിക്കുകയെന്നത് പരാതിക്കാരനായ തന്റെ അവകാശമാണ്. ഇപ്പോഴും അജിത് കുമാറിന്റെ കയ്യിലാണ് പൊലീസ് ആസ്ഥാനം പ്രവര്‍ത്തിക്കുന്നത്. അതാണ് റിപ്പോര്‍ട്ട് തനിക്ക് നല്‍കാത്തതിന് കാരണം.

ജ്യോതി മല്‍ഹോത്ര വിഷയം എന്തുകൊണ്ടാണ് ടൂറിസം വകുപ്പ് മറച്ചുവച്ചത്? ടൂറിസം മന്ത്രിയുമായി ജ്യോതി മല്‍ഹോത്ര നിരന്തരം ഫോണ്‍ സംഭാഷണം നടത്തിയത് എന്തിനാണ്? ചാരക്കേസില്‍ ജ്യോതി അറസ്റ്റിലായപ്പോള്‍ വിവരം ടൂറിസം വകുപ്പ് പുറത്തുപറഞ്ഞില്ല. ഇക്കാര്യങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

2nd paragraph