AAK

തിരൂരിൽ നാല് റോഡുകൾ നവീകരിക്കുന്നതിന് ഭരണാനുമതി

തിരൂർ : 2025-26 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ തിരൂർ നിയോജക മണ്ഡലത്തിന് വേണ്ടി കുറുക്കോളി മൊയ്തീൻ എം.എൽ.എ ആവശ്യപ്പെട്ട പദ്ധതികളായ കുറുക്കോൾ – ഓട്ടുകാരപ്പുറം , വരമ്പനാല -മുക്കില പീടിക,ഷാപ്പിൻ പടി – വലിയ പറപ്പൂർ,വരിക്കോടൻ പടി -കൽപുറത്ത് പടി തുടങ്ങിയ റോഡുകളുടെ നവീകരണത്തിന് ഭരണാനുമതിയായി. കുറുക്കോൾ – ഓട്ടുകാരപുറം റോഡിൻ്റെ പ്രവൃത്തിക്ക് രണ്ടരക്കോടിയും മറ്റു റോഡുകളുടെ പ്രവൃത്തിക്ക് ഒരു കോടി രൂപയും വിനിയോഗിക്കും.

1 st paragraph

കുറുക്കോൾ -ഓട്ടുകാരപുറം റോഡ് ബി എം &ബി സി ചെയ്താണ് നവീകരിക്കുന്നത്.ഈ റോഡുകളുടെ പണിപൂർത്തിയാകുന്നതോടു കൂടി പ്രദേശവാസികളുടെ യാത്ര ക്ലേശം പരിഹരിക്കപ്പെടുകയും ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുകയും ചെയ്യും. ടെൻഡർ നടപടികൾ വളരെ വേഗം പൂർത്തീകരിച്ച് പ്രസ്തുത റോഡുകളുടെ നവീകരണം നടത്തുമെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ പറഞ്ഞു.