AAK

ശ്രീനാദേവി കുഞ്ഞമ്മ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്ത് ; പേര് വെട്ടാൻ ഉത്തരവിട്ട് താലൂക്ക് സപ്ലൈ ഓഫീസർ

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് റേഷൻ കാർഡിൽ വ്യാജമായി പേര് ചേർത്തെന്ന് പരാതി. പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകൾ എന്ന് സൂചിപ്പിച്ചുകൊണ്ട്. എന്നാൽ കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്ന പരാതിക്കാരൻ വ്യക്തമാക്കുന്നു. പരാതിയിൽ നടപടിയുമായി അടൂർ താലൂക്ക് സപ്ലൈ ഓഫീസർ നടപടി എടുത്തു.ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാനാണ് താലൂക്ക് സപ്ലൈ ഓഫീസറുടെ ഉത്തരവ്.തുവയൂർ സ്വദേശികൾ നൽകിയ പരാതിയിലാണ് നടപടി.

1 st paragraph

കാർഡ് ഉടമ 2024 സെപ്റ്റംബർ മാസം പതിനെട്ടാം തീയതി മരണപ്പെട്ടിരുന്നു . നിലവിൽ ഈ മേൽവിലാസത്തിൽ താമസിക്കാരില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അതുകൊണ്ടുതന്നെ റേഷൻ കാർഡ് റദ്ദാക്കാനും ഉത്തരവുണ്ട്. അതേസമയം, വിഷയത്തിൽ കോടതിയെ സമീപിക്കുമെന്ന് ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചു.

Sreenadevi Kunjamma contested the elections by adding her name forgedly on the ration card

2nd paragraph