Bridal

മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു; പൊതുഭരണ വകുപ്പ് വിജ്ഞാപനം ഇറങ്ങി

മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ച് പൊതുഭരണ വകുപ്പ് വിജ്ഞാപനം. ലത്തീന്‍ സഭയുടെ എതിര്‍പ്പിനിടെ ഫിഷറീസ് വകുപ്പ് മുസ്‌ലിം ലീഗിന് നല്‍കി. വി ഇ അബ്ദുള്‍ ഗഫൂര്‍ ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്യും. അവസാന നിമിഷത്തെ ട്വിസ്റ്റില്‍ റവന്യൂ എപി അനില്‍കുമാറിനും വൈദ്യുതി വകുപ്പ് സണ്ണി ജോസഫിനുമാണ്.

1 st paragraph

നിയമസഭയിലെ മുതിര്‍ന്ന അംഗമായ ജി.സുധാകരന്‍ പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യാവാചകം ചൊല്ലിക്കൊടുത്തു. നാളെ ചേരുന്ന നിയമസഭ സമ്മേളനത്തില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംഎല്‍എമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ജി. സുധാകരനായിരിക്കും.

സത്യപ്രതിജ്ഞ ചടങ്ങ് നടന്ന ദിവസം രാത്രി തന്നെ വകുപ്പ് വിജഭന ചര്‍ച്ചകള്‍ പൂര്‍ത്തിയായിരുന്നുവെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വിശദമാക്കിയത്. ഇന്നലെയാണ് ഗവര്‍ണര്‍ സ്ഥലത്ത് ഇല്ലെന്ന് അറിഞ്ഞതെന്നും ഇന്ന് രാവിലെ തന്നെ ലിസ്റ്റ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചുവെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.

2nd paragraph

മന്ത്രിമാരും വകുപ്പുകളും

മുഖ്യമന്ത്രി വി ഡി സതീശന്‍ ധനകാര്യം, നിയമം, പൊതുഭരണം, തുറമുഖം,സയന്‍സ് & ടെക്‌നോളജി, ലോട്ടറി,എയര്‍പോര്‍ട്ട്, മെട്രോ

രമേശ് ചെന്നിത്തല ആഭ്യന്തരം, വിജിലന്‍സ്, ഫയര്‍ & റെസ്‌ക്യൂ , ജയില്‍, കയര്‍

സണ്ണി ജോസഫ് വൈദ്യുതി, പരിസ്ഥിതി, പാര്‍ലമെന്ററി കാര്യം

കെ മുരളീധരന്‍ ആരോഗ്യം,ദേവസ്വം, മെഡിക്കല്‍ വിദ്യാഭ്യാസം, മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, ഭക്ഷ്യ സുരക്ഷ

എ പി അനില്‍കുമാര്‍ റവന്യൂ

പി സി വിഷ്ണുനാഥ് ടൂറിസം, സാംസ്‌കാരികം

എം ലിജു സഹകരണം , എക്‌സൈസ്

റോജി എം ജോണ്‍ ഉന്നത വിദ്യാഭ്യാസം

ടി സിദ്ദിഖ് കൃഷി

കെ എ തുളസി പട്ടിക ജാതി പട്ടിക വര്‍ഗ ക്ഷേമ വകുപ്പ്

ബിന്ദു കൃഷ്ണ തൊഴില്‍, വനിതാ ശിശു സംരക്ഷണം,ക്ഷീര വികസനം

ഒ ജെ ജനീഷ് കായികം, യുവജനക്ഷേമം

പി കെ കുഞ്ഞാലികുട്ടി വ്യവസായം,ഐ ടി

എന്‍. ഷംസുദ്ദീന്‍ പൊതുവിദ്യാഭ്യാസം, ന്യൂനപക്ഷ വികസനം

കെ എം ഷാജി തദ്ദേശ സ്വയം ഭരണം

മോന്‍സ് ജോസഫ് ജലവിഭവ വകുപ്പ് , ഇറിഗേഷന്‍

പി കെ ബഷീര്‍ പൊതുമരാമത്ത്

വി ഇ അബ്ദുല്‍ ഗഫൂര്‍ – ഫിഷറീസ് , സാമൂഹ്യനീതി

അനൂപ് ജേക്കബ് – ഭക്ഷ്യ പൊതുവിതരണം

സി.പി ജോണ്‍-ഗതാഗതം

ഷിബു ബേബി ജോണ്‍ – വനം വകുപ്പ്