ഇന്ന് ലോക ചോക്ലേറ്റ് ദിനം; നിങ്ങളുടെ ഇഷ്ട സ്വീറ്റിനെക്കുറിച്ചുള്ള ഈ ഏഴ് കാര്യങ്ങള്‍ മുമ്പ് അറിയാമായിരുന്നോ?

കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കിടയിലും ചോക്ലേറ്റ് ഇഷ്ടമല്ലാത്തവര്‍ വളരെ കുറവായിരിക്കും. കുട്ടിക്കാലത്ത് കഴിച്ചിരുന്ന ചോക്ലേറ്റുകള്‍ പലര്‍ക്കും ഒരു വികാരമാണ്. ചോക്ലേറ്റ് കേക്, ചോക്ലേറ്റ് ഐസ്ക്രീം, ഹോട്ട് ചോക്ലേറ്റ്, ഡെത്ത് ബൈ ചോക്ലേറ്റ്, ചോക്ലേറ്റ് ഫ്ലേവേര്‍ഡ് ഡ്രിങ്ക്സ്, ചോക്ലേറ്റ് ചായ, ചോക്ലേറ്റ് ആര്‍ട്ട് തുടങ്ങി ചോക്ലേറ്റ് രുചി നമ്മളെ കീഴടക്കിയിരിക്കുകയാണ്. നിങ്ങളുടെ ഇഷ്ട സ്വീറ്റിനെക്കുറിച്ച് കൗതുകകരമായ ചില കാര്യങ്ങള്‍ അറിയാം.

ചോക്ലേറ്റ് പൈസ
ചില്ലറ തുട്ടുകള്‍ പോലെ കൊക്കോ ബീന്സെണ്ണി കൊടുത്ത് പലതും വാങ്ങുന്ന കാലം ഇപ്പോള്‍ സങ്കല്പ്പിക്കാനെങ്കിലുമാകുമോ? എന്നാല്‍ അങ്ങനെയൊരു സമയം ഉണ്ടായിട്ടുണ്ട്. നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, പുരാതന ആസ്ടെക് സാമ്രാജ്യത്തിലെ ആളുകള്‍ മറ്റ് ഭക്ഷണ സാധനങ്ങള്‍ വാങ്ങാനായി ഇത് പകരം നല്‍കിയിട്ടുണ്ട്.

ഒരു ചോക്ലേറ്റ് ബാറിന് എത്ര ബീന്‍സ് എടുക്കണം?
ഒരു ശരാശരി വലിപ്പത്തിലുള്ള ചോക്ലേറ്റ് ബാര്‍ ഉണ്ടാക്കാന്‍ തന്നെ 400 ലേറെ കൊക്കോ ബീന്‍സ് ആവശ്യമാണ്.
വായിലിട്ടാല്‍ അലിഞ്ഞ് പോകുന്നത് എങ്ങനെ?
സാധാരണ ശരീര താപനിലയുടെ തൊട്ട് താഴെയുള്ള താപനിലയില്‍ ചോക്ടേറ്റ് അലിയും. നിങ്ങളുടെ വായയുടെ ഒരു ചൂട് മാത്രം മതിയാകും അത് അലിയാന്‍. അതാണ് ചോക്ലേറ്റിന് ഇത്ര ഫാന്‍സുണ്ടാകാന്‍ കാരണവും.
വൈറ്റ് ചോക്ലേറ്റ് ചോക്ലേറ്റല്ലേ?
വൈറ്റ് ചോക്ലേറ്റിലും ഡാര്‍ക്ക് ചോക്ലേറ്റിലുമുള്ള ചേരുവകളില്‍ വലിയ വ്യത്യാസമുണ്ട്. കൊക്കോ ബട്ടറും പാലും പഞ്ചസാരയുമാണ് വൈറ്റ് ചോക്ലേറ്റ് നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. ഇതില്‍ കൊക്കോ സോളിഡ്സ് ഉപയോഗിക്കുന്നില്ല.
600 മണങ്ങള്‍
ചോക്ലേറ്റുമായി ബന്ധപ്പെട്ട് ഒരു സുഗന്ധം മാത്രമല്ല 600 നാച്വറല്‍ അരോമ കോംപൗണ്സാണ് ശാസ്ത്രലോകം കണ്ടെത്തിയിട്ടുള്ളത്.
ആദ്യം മധുരമല്ല, കയ്പ്പും എരിവും
ചോക്ലേറ്റ് ബാര്‍ ഉണ്ടാക്കാനാല്ല ആദ്യം കൊക്കോ ഉപയോഗിച്ചിരുന്നത്. ചില്ലി പെപ്പറുകളും ചില സുഗന്ധവ്യജ്ഞനങ്ങളും ചേര്‍ത്ത് നിര്‍മിക്കുന്ന ചവര്‍പ്പും കയ്പ്പും എരിവുമുള്ള ഒരു പാനീയമാണ് ആദ്യ കാലത്ത് കൊക്കോ കൊണ്ട് തയ്യാറാക്കിയിരുന്നത്.
ആനത്തലയോളം ചോക്ലേറ്റ്
ലോകത്തില്‍ ഇതുവരെ നിര്‍മിച്ചിട്ടുള്ള ഏറ്റവും വലിയ ചോക്ലേറ്റ് ബാറിന്റെ വലിപ്പം എത്രയെന്നോ? അതിന് 5000 കിലോഗ്രാമിലേറെ ഭാരമുണ്ടായിരുന്നു. ഒരു ആനയേക്കാളും വലിപ്പവുമുണ്ടായിരുന്നു.
