Main Banner

സുനാമി മോക് ഡ്രില്‍ 15 ന്:  പൊന്നാനിയിൽ ടേബിൾ ടോപ് എക്‌സര്‍സൈസ് നടത്തി

സുനാമി മൂലം ജീവനും സ്വത്തിനും ഉണ്ടാകുന്ന നാശനഷ്ടം ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സെപ്റ്റംബര്‍ 15 ന് സംഘടിപ്പിക്കുന്ന മോക്ക് ഡ്രില്ലിന് മുന്നോടിയായുള്ള ടേബിള്‍ ടോപ് എക്‌സര്‍സൈസ് പൊന്നാനി ഫിഷറീസ് ജി.എല്‍.പി. സ്‌കൂളില്‍ നടന്നു. തീരദേശവാസികളെ സുനാമി നേരിടുന്നതിന് സജ്ജമാക്കുന്ന പദ്ധതിയായ ‘സുനാമി റെഡി പ്രോഗ്രാ’മിന്റെ മൂന്നാം ഘട്ടമാണ് മോക്ക് ഡ്രില്‍.

1 st paragraph

ദുരന്തനിവാരണ വകുപ്പ്, പോലീസ്, ഫയര്‍ ഫോഴ്‌സ്, ആരോഗ്യം, ഫിഷറീസ്, കോസ്റ്റ് ഗാര്‍ഡ്, മോട്ടോര്‍ വാഹന വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസം, തുടങ്ങിയ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് താലൂക്ക് തല ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രതിനിധികള്‍, സിവില്‍ ഡിഫന്‍സ്, ആപ്ത മിത്ര, ആശ, കുടുംബശ്രീ, പൊതുജനങ്ങള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ ‘സീറോ റിസ്‌ക് ‘ മോക്ക് ഡ്രില്‍ നടത്തുക എന്ന ഉദ്ദേശത്തോടെയാണ് ടേബിള്‍ ടോപ് എക്‌സര്‍സൈസ് സംഘടിപ്പിച്ചത്.

സെപ്റ്റംബര്‍ 15 ന് വെളിയംകോട് പഞ്ചായത്തില്‍ 18-ാം വാര്‍ഡിലെ തണ്ണിത്തുറ സെന്ററിലാണ് മോക് ഡ്രില്‍ നടക്കുക. ഫിഷറീസ് എല്‍. പി.സ്‌കൂളാണ് അസംബ്ലി പോയിന്റ്. ഇന്‍സിഡന്റ് കമാന്‍ഡ്‌മെന്റ് സംവിധാനം താലൂക്ക് എമര്‍ജന്‍സി ഓപറേഷന്‍ സെന്ററില്‍ പ്രവര്‍ത്തിക്കും.

2nd paragraph

യോഗത്തില്‍ വെളിയംകോട് പഞ്ചായത്ത് പ്രസിഡന്റ് ബബിത നൗഫല്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പ്രിന്‍സി നെല്ലിക്കല്‍, പ്രിയ, നൗഫല്‍ പൂക്കൈത, വിവിധ വാര്‍ഡംഗങ്ങള്‍, പൊന്നാനി തഹസില്‍ദാര്‍ പ്രമോദ് പി. ലാസറസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.കെ.ഗോപാലകൃഷ്ണന്‍, തിരൂര്‍, പൊന്നാനി ഫയര്‍ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍, പോലിസ് ഉദ്യോഗസ്ഥര്‍, ഹസാര്‍ഡ് അനലിസ്റ്റ് ടി. എസ്.ആദിത്യ, ആരോഗ്യം, കോസ്റ്റ് ഗാര്‍ഡ്, സിവില്‍ ഡിഫെന്‍സ്, ഫിഷറീസ്, പി.ആര്‍.ഡി തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ഫിഷറീസ് സ്‌കൂള്‍ എച്ച്.എം. കെ.സവിതമണി എന്നിവര്‍ പങ്കെടുത്തു.

മോക് ഡ്രില്ലുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ക്ക് അവബോധം നല്‍കുന്നതിനായി സെപ്റ്റംബര്‍ 10 ന് പൊന്നാനി ഫിഷറീസ് ജി.എല്‍.പി.സ്‌കൂളില്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കും.