ദേശാഭിമാനി തിരൂർ ലേഖകൻ വിനോദ് തലപ്പള്ളി അന്തരിച്ചു


തിരൂർ: ദേശാഭിമാനി തിരൂർ ലേഖകനും മുതിർന്ന മാധ്യമപ്രവർത്തകനുമായ വിനോദ് തലപ്പള്ളി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ദീർഘകാലമായി തിരൂർ മേഖലയിലെ മാധ്യമരംഗത്ത് സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു. സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.

