Main Banner

സ്വയംതൊഴില്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടപ്പിലാക്കുന്ന കെസ്‌റു സ്വയംതൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് ഈ പദ്ധതി വഴി വായ്പ അനുവദിക്കുന്നത്. 21-നും 50-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ ബാങ്ക് വായ്പയും, ഇരുപത് ശതമാനം (20,000 രൂപ) സബ്‌സിഡിയും ലഭിക്കും.

1 st paragraph

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ താലൂക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലോ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ എംപ്ലോയ്‌മെന്റ് ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍- 0483-2734904.