അക്ഷയ രജതജൂബിലി ആഘോഷത്തിന് ഒരുങ്ങി മലപ്പുറം ജില്ല ; സ്വാഗതസംഘ രൂപീകരണ യോഗം വ്യാഴാഴ്ച

കേരള സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ അക്ഷയയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാതല ആഘോഷ കമ്മിറ്റി രൂപീകരിക്കുന്നു.

നവംബര്‍ മുപ്പതിന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ പ്രത്യേക ആഘോഷ പരിപാടി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേരുന്നത്. ആഘോഷ പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ സ്വാഗതസംഘം രൂപീകരിക്കുന്നതിനുള്ള യോഗം നവംബര്‍ 12 വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30 ന് മലപ്പുറം ജില്ലാ പ്ലാനിംഗ് ഹാളില്‍ നടക്കും.
