പി.എസ്.സി പരിക്ഷ കഴിഞ്ഞ് മടങ്ങിയവരുടെ കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

തൊടുപുഴ: പി.എസ്.സി പരിക്ഷ കഴിഞ്ഞ് മടങ്ങിയ മൂന്ന് പേര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. 

പാലാ പൂവരണി വീരകത്തിനാല്‍ ചിക്കു.ആര്‍. കൃഷണന്‍(31) ആണ് മരിച്ചത്. ഇയാളുടെ ബന്ധു സന്ദീപ്(38), ഭാര്യ രമ്യ(34) എന്നിവര്‍ക്ക് പരുക്കേറ്റു.

 

ഇവരെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തൊടുപുഴ ഇടുക്കി റോഡില്‍ മീന്‍മൂട്ടിയ്ക്ക് സമീപത്ത് വെച്ചായിരുന്നു അപകടം.

 

വാഴത്തോപ്പില്‍ പി.എസ്.സി പരിക്ഷ കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് വനത്തിലെ കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. ഇതുവഴി വന്ന യാത്രക്കാരാണ് ഇവരെ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.