വെട്ടം പഞ്ചായത്തിൽ വെൽഫെയർ പാർട്ടി ഇടത് മുന്നണിയുമായി രഹസ്യ ബന്ധം ഉണ്ടായിരുന്നതായി പാർട്ടി നേതാക്കൾ

തിരൂർ: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വെട്ടം പഞ്ചായത്തിൽ വെൽഫെയർ പാർട്ടി യുമായി ഇടത് മുന്നണിയുടെ രഹസ്യ ബന്ധം ഉണ്ടായിരുന്നതായി വെൽഫെയർ പാർട്ടി നേതാക്കൾ തുറന്ന് പറയുന്നു.ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ സ്ഥാനവും സി.പി.എം വാഗ്ദാനം ചെയ്തിരുന്നതായി വോയ്സിൽ വ്യക്തമാക്കുന്നു.

 

 

സി.പി.എമ്മിനെ വിജയിപ്പിക്കാൻ വേണ്ടി മാത്രമാണ് ധാരണ പ്രകാരം 5-ാം വാർഡിൽ വെൽഫെയർ പാർട്ടി സ്ഥാനാർഥിയെ നിർത്തിയത്.പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ സി.പി.എം നിർദ്ദേശപ്രകാരമാണ് വോട്ടിൽ പങ്കെടുക്കാതെ മാറി നിന്ന് സി.പി.എമ്മിന് വിജയം ഒരുക്കിയത്.

 

തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഭൂരിപക്ഷം ലഭിച്ചപ്പോൾ വെൽഫെയർ പാർട്ടിയെ തള്ളി പറയുകയാണ് സി.പി.എം ചെയ്തത്.കഴിഞ്ഞ ദിവസം നടന്ന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ തെരഞ്ഞെടുപ്പിൽ ക്ഷേമകാര്യ ചെയർമാൻ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി അംഗം സി.പി.എമ്മിനെ പിന്തുണച്ചത് വിവാദമായപ്പോൾ  രാജി നാടകം നടത്തി രക്ഷപ്പെടാനാണ് സി.പി.എം ശ്രമിച്ചത്.

സി.പി.എമ്മിനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചതിനെതിരെ വെൽഫെയർ പാർട്ടിയിലും പ്രശ്നങ്ങൾ ഉയർന്ന് വന്നിട്ടുണ്ട്.