മലയാളി ഖത്തറിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
പട്ടാമ്പി : ആമയൂർ സ്വദേശി കല്ലൻകുന്നൻ ഉസ്മാൻ (46) ഖത്തറിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. താമസസ്ഥലത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അബൂഹമൂറിൽ ന്യൂ ദോഹ ട്രേഡിങ് കമ്പനി എന്ന സ്ഥാപനം നടത്തി വരികയായിരുന്നു.
മൃതദേഹം രാവിലെ ആറിന് കണ്ണൂർ എയർപോർട്ടിലെത്തും. ഉച്ചക്ക് ശേഷം ആമയൂർ കിഴക്കേക്കര ജുമാമസ്ജിദ് കബർ സ്ഥാനിൽ മറവു ചെയ്യും.
പിതാവ് : മുഹമ്മദ്, മാതാവ് കദീജ ,ഭാര്യ സാജിത മക്കൾ ഫാസിൽ ,ഫായിസ് ,ലിയ .സഹോദരങ്ങൾ ഹംസ ,പരേതനായ ഷൗകത്തലി ,മുനീർ ,ലൈല ,താഹിറ.