മൂന്നിയൂർ ചുഴലിയിൽ 12 കാരൻ പുഴയിൽ മുങ്ങി മരിച്ചു

തിരുരങ്ങാടി: സഹോദരനൊപ്പം കുളിക്കാൻ പോയ വിദ്യാർത്ഥി മുങ്ങി മരിച്ചു.മുന്നിയൂർ ചുഴലി കുന്നുമ്മൽ സാദിഖിന്റെ മകൻ കുന്നത്ത് പറമ്പ് എ എം. യു.പി സ്കൂൾ ഏഴാം തരം വിദ്യാർത്ഥി മുഹമ്മദ് സിനാൻ (12) ആണ് മരിച്ചത്. ചുഴലി പള്ളിക്കടവിലാണ് സംഭവം. വൈകുന്നേരം കളി കഴിഞ്ഞ് സഹോദരനോടും കൂട്ടുകാരോടുമൊപ്പം കടലുണ്ടി പുഴയിൽ ചുഴലി പള്ളി കടവിൽ കുളിക്കാൻ പോയതായിരുന്നു.

കുട്ടികളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ തെരച്ചിൽ നടത്തി കുട്ടിയെ കിട്ടിയെങ്കിലും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.ബുഷ്റയാണ് മാതാവ്.മുഹമ്മദ് ഷാനിബ് സഹോദരനാണ്.മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.