ഇന്ധനവില ഇന്നും കൂട്ടി

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഡീസല്‍വില 101 കടന്നു.
ഡീസല്‍ ലിറ്ററിന് 101 രൂപ 29 പൈസയും, പെട്രോളിന് 107 രൂപ 76 പൈസയുമായി.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 105.8 രൂപയും, ഡീസലിന് 99.41 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 105.92 രൂപയും, ഡീസലിന് 99.63 രൂപയുമായി.കഴിഞ്ഞ ഇരുപത്തിയൊന്ന് ദിവസത്തിനിടെ ഡീസലിന് 5.87 രൂപയും, പെട്രോളിന് 4.07 രൂപയുമാണ് കൂട്ടിയത്.