ഇന്ന് സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത് 3253 പേർക്ക്, ഏഴു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന. ഇന്ന് 3253 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 3162 പേർക്കായിരുന്നു രോഗം. ഇന്നുണ്ടായ ഏഴുമരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരിൽ നാലുപേർ കോട്ടയം സ്വദേശികളും മൂന്നുപേർ എറണാകുളം സ്വദേശികളുമാണ്. എറണാകുളത്താണ് ഏറ്റവും കൂടുതൽ രോഗികൾ. 841 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 641 എണ്ണം തിരുവനന്തപുരത്തും 409 എണ്ണം കോട്ടയത്തുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

കൊ​വി​ഡ് ​കേ​സു​ക​ൾ​ ​കൂ​ടു​ന്നു​ണ്ടെ​ങ്കി​ലും​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ ​കൂ​ടു​ന്നി​ല്ലെ​ന്ന​ത് ​ആ​ശ്വാ​സ​മാ​ണെ​ന്ന് ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.​ ​ഒ​മി​ക്രോ​ണ​ട​ക്ക​മു​ള്ള​ ​വ​ക​ഭേ​ദ​ങ്ങ​ൾ​ ​മാ​ത്ര​മാ​ണ് ​സം​സ്ഥാ​ന​ത്ത് ​ഇ​പ്പോ​ഴു​മു​ള്ള​ത്.​ ​ജാ​ഗ്ര​ത​യി​ൽ​ ​കു​റ​വ് ​വ​രു​ത്തി​യി​ട്ടി​ല്ലെന്നും മന്ത്രി അറിയിച്ചു. .