Main Banner

ചരമം അച്ചുതൻ കുട്ടി മേനോൻ

തിരൂർ: തൃക്കണ്ടിയൂർ (ലക്ഷ്മി ശ്രീ) പൊറ്റേക്കാട്ട് അച്യുതൻ കുട്ടി മേനോൻ (68) അന്തരിച്ചു. ഭാര്യ: സുനന്ദ. മക്കൾ: വിഷ്ണു, വർഷ. മരുമകൻ: ബിജു. സംസ്കാരം നടത്തി.

മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: എസ്.ഡി.പിഐ സ്ഥാനാര്‍ത്ഥിയായി ഡോ.തസ്‌ലിം റഹ്മാനി മല്‍സരിക്കും

മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡോ.തസ്‌ലിം റഹ്മാനി മല്‍സരിക്കുമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബൈ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. …

മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.

റിയാദ്: സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം തിരൂരങ്ങാടി സ്വദേശി മുബഷിറ (24) ആണ് ജിദ്ദ ശറഫിയയില്‍ മരിച്ചത്. സന്ദര്‍ശക വിസയിലാണ് യുവതിയും, അഞ്ചും മൂന്നരയും വയസുള്ള രണ്ട് മക്കളും സൗദി…

ഓടികൊണ്ടിരിക്കെ തീപിടിച്ച മിനി വാൻ കത്തിനശിച്ചു.

തേഞ്ഞിപ്പലം: ഓടികൊണ്ടിരിക്കെ തീപിടിച്ചു മിനി വാൻ പൂർണ്ണമായും കത്തിനശിച്ചു. അത്താണിക്കൽ-ചെട്ടിയാർ മാട് റൂട്ടിൽ രാവിലെ ആറുമണിയോടെയാണ് സംഭവം. വള്ളിക്കുന്ന് സ്വാദേശി ചുറ്റാം വീട്ടിൽ മുഹമ്മദ് റാഫിയുടെ ടാറ്റ വിന്നർ വാൻ ആണ് കത്തി നശിച്ചത്.…

സ്വർണ വില കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം റെക്കോഡ് തകർച്ചനേരിട്ടെങ്കിലും ബുധനാഴ്ച പവന്റെ വില 280 രൂപകൂടി 33,960 രൂപയിലെത്തി. 4245 രൂപയാണ് ഗ്രാമിന്റെ വില. യുഎസിൽ ട്രഷറി നിക്ഷേപത്തിലെ ആദായം ഉയർന്ന…

ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണ നിക്ഷേപമോ പിൻവലിക്കലോ ശ്രദ്ധയിൽ പ്പെട്ടാൽ ഇക്കാര്യം അറിയിക്കണം.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പണമിടപാടുകളുമായി ബന്ധപ്പെട്ട് ബാങ്കുകൾക്ക് നിർദേശങ്ങൾ നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ. അസാധാരണമോ ദുരൂഹമോ ആയ പണമിടപാടുകൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ബാങ്കുകൾ…

വ്യാപാരസ്ഥാപനങ്ങളിൽ കവർച്ച നടത്തുന്ന മൂന്ന് പേർ അറസ്റ്റിൽ

തൃശ്ശൂർ : തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ എഴുപത്തിയഞ്ചോളം വ്യാപാരസ്ഥാപനങ്ങളിൽ കവർച്ച നടത്തിയ മൂന്ന് പേർ അറസ്റ്റിൽ. തമിഴ്നാട്ടിലെ ആനമലയിൽ നിന്നും കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്നും മോഷണമുതലുകൾ ആയ…

ദേശീയ പാതയിൽ വാഹനാപകടം ഒരാൾ മരണപ്പെട്ടു.

വെളിയംകോട്: താവളക്കുളം പതിനാറാം കോളനി സ്വദേശി കരിയാംപറമ്പിൽ രവീന്ദ്രൻ(60) എന്നവരാണ് മരണപ്പെട്ടത്. സഹയാത്രികയും, മകളുമായ കരിയാംപറമ്പിൽ ലതിക(30) എന്നവരെ പരിക്കുകളോടെ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. പൊന്നാനി ദേശീയപാതയിൽ…

സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1078 ഗ്രാം സ്വർണം കരിപ്പൂരിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ഗുളികരൂപത്തിലാക്കി ശരീരത്തിൽ ഒളിച്ചുവെച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട്…

ട്രെയിലര്‍ കൊക്കയിലേക്ക് മറിഞ്ഞ് മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ട്രെയിലര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ട്രക്ക് ഡ്രൈവറായിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി നീതിഷ് ആണ് മരിച്ചത്. അല്‍ ബാഹയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു അദ്ദേഹം.…